Connect with us

Hi, what are you looking for?

NEWS

അഴിമതി സർക്കാർ അഴിമതി പഞ്ചായത്തിനെ പിന്തുണയ്ക്കുന്നു : മുഹമ്മദ് ഷിയാസ്

കോതമംഗലം : അഴിമതി നടത്തുന്നതിൽ PHD എടുത്തിട്ടുള്ള സംസ്ഥാന ഇടത് സർക്കാർ അഴിമതി നിറഞ്ഞ നെല്ലിക്കുഴി പഞ്ചായത്തിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഴിമതിയിൽ മുങ്ങി കുളിച്ച നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്
പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം നേതൃത്വം കൊടുക്കുന്ന LDF മുന്നണിയുടെ പഞ്ചായത്ത് ഭരണമാണ് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലേത്.

ഇരമല്ലൂർ ചിറ പാർക്കിംഗ് ഏരിയ നിർമ്മാണത്തിലെ അഴിമതി, ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ മറവിൽ ആലുവ – മൂന്നാർ റോഡിൽ നിന്നും നൂറ് കണക്കിന് ലോഡ് മണ്ണ് കടത്തിയത്, ഇല്ലാത്ത റോഡുകളുടെ പേരിൽ കള്ള പ്രൊജക്ട് ഉണ്ടാക്കി ടെണ്ടർ നടപടി പൂർത്തീകരിച്ച് ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ചത്,രണ്ടാം വാർഡിലെ സ്വകാര്യ വ്യക്തിയുടെ പാറമടയിൽ നൂറ് കണക്കിന് ലോഡ് ഹോസ്പ്പിറ്റൽ മാലിന്യം തള്ളിയ കേസിൽ ഉടമയിൽ നിന്ന് ലക്ഷങ്ങൾ പ്രതിഫലം പറ്റി മാലിന്യ നീക്കം മരവിപ്പിച്ചത്,
സർക്കാർ ഭൂമി കുത്തക ഭൂ മാഫിയകൾക്ക് വ്യവസായ പാർക്ക് ആരംഭിക്കാൻ കോടികൾ പ്രതിഫലം പറ്റി ഡെവലപ്പ്മെന്റ് പെർമിറ്റ് നൽകിയത്, ലക്ഷങ്ങൾ കൈക്കൂലി വാങ്ങി നിരവധി പ്ലൈവുഡ് കമ്പനികൾക്ക് അനുമതി നൽകിയതടക്കമുള്ള കേസുകൾ വിജിലൻസ് അന്വേഷണമടക്കം ഇഴഞ്ഞ് നിങ്ങുകയാണ്.
അഴിമതി തുടർക്കഥയാകുന്ന സാഹചര്യത്തിൽ പ്രസിഡൻ്റ് രാജിവയ്ക്കണമെന്നും വിജിലൻസ് അന്വേഷണം ത്വരിതപ്പെടുത്തണ
മെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അലി പടിഞ്ഞാറെച്ചാലിയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജീബ് ഇരമല്ലൂരും പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിൽ നെല്ലിക്കുഴി പഞ്ചായത്ത് പാർലമെന്ററി ലീഡർ MV റെജി അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പരീത് പട്ടമ്മാവുടി സ്വാഗതവും, ബ്ലോക്ക് പ്രസിഡന്റ് MS എൽദോസ് മുഖ്യ പ്രഭാഷണം നടത്തി, DCC സെക്രട്ടറി അഡ്വ. അബു മൊയ്ദീൻ, ബ്ലോക്ക് പ്രസിഡന്റ് PAM ബഷീർ, KSU സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, KPCC നൂനപക്ഷ സെല്ലിന്റെ ഉപാധ്യക്ഷൻ ഹാരിസ് കാവാട്ട്, കർഷക കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് PC ജോർജ്, പ്രവാസി കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി വിനോദ് K മേനോൻ, മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ.സിജു എബ്രഹാം, INTUC റീയജണൽ സെക്രട്ടറി റോയി Kപോൾ, നൂനപക്ഷസെൽ നിയോജക മണ്ഡലം ചെയർമാൻ സത്താർ വട്ടക്കുടി,
KSSPA നേതാവ് വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഇബ്രാഹിം എടയാലി,അനീസ് പുളിക്കൻ, വിജിത്ത് വിജയൻ, റിയാസ് താഴത്തൂട്ട്, സുജിത്ത് ദാസ്, ജഹാസ് വട്ടക്കുടി, റഫീഖ് കാവാട്ട്, ഫൈസൽ പാണാട്ടിൽ, KP കുഞ്ഞ് എന്നിവർ ഉപവാസ സമരത്തിൽ മുഴുവൻ സമയം പങ്കാളികളായി. സമാപന സമ്മേളനം നെല്ലിക്കുഴി കവലയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.അബിൻ വർക്കി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...