നെല്ലിക്കുഴി : ഭവന നിർമ്മാണത്തിനും, പശ്ചാത്തല മേഖല ഉൾപ്പെടെ പ്രാദേശിക വികസനത്തിനും, മാലിന്യ സംസ്ക്കരണത്തിനും, ഊന്നൽ നൽകി 16.32കോടി രൂപയുടെ 2023-24 വാർഷിക പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബഹു.പ്രസിഡൻ്റ് ശ്രീ.പി.എം.മജീദ് ൻ്റെ അദ്ധ്യക്ഷതയിൽ ബഹു.എം.എൽ.എ ശ്രീ.ആൻ്റണി ജോൺ സെമിനാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻറ് ശ്രീമതി ശോഭ വിനയൻ, ജില്ലാ പഞ്ചായത്തംഗം ശ്രീമതി റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ശ്രീ.എൻ.ബി ജമാൽ, ശ്രീമതി മൃദുല ജനാർദ്ദനൻ, ബോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീ.എം.എ.മുഹമ്മദ്, ശ്രീമതി അനു വിജയനാഥ്, ഗ്രാമ പഞ്ചായത്തംഗംങ്ങൾ, സെക്രട്ടറി ശ്രീ.സാബു സി.ജെ, നിർവ്വഹണ ഉദ്യോഗസ്ഥർ, നാട്ടുകാർ പങ്കെടുത്തു.
