കോതമംഗലം : നെല്ലിക്കുഴി പീഡന കേസിൽ FIR രജിസ്റ്റർ ചെയ്ത പ്രതിയെ കസ്റ്റഡിയിൽ എടുക്കാതെ സംരക്ഷിക്കുന്നതായി ആക്ഷേപം. നെല്ലിക്കുഴി സ്വദേശിനിയായ യുവതിയേയാണ് പ്രതി വീടിന് സമീപം വച്ച് പീഡിപ്പിച്ചതായി കോതമംഗലം പോലീസിൽ പരാതി നൽകിയത്. വർഷങ്ങളായി യുവതിയുടെ ഭർത്താവ് വിദേശത്താണ്. വീട്ടുകാർ ആരും തന്നെ ഇല്ലാത്ത സമയം നോക്കി അയൽവാസിയായ യുവാവ് പരാതികാരിയുടെ വീടിന് സമീപം എത്തി കടന്ന് പിടിക്കുകയായിരിന്നു എന്ന് പരാതിയിൽ പറയുന്നു. മാനക്കേട് ഭയന്നും ഭർത്താവ് നാട്ടിൽ ഇല്ലാത്തതിനാലും അന്ന് യുവതി പരാതി നൽകിയിരുന്നില്ല പിന്നീട് ഭർത്താവ് ലീവിൽ നാട്ടിലെത്തിയതോടെയാണ് കോതമംഗലം പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ മാസം 26ന് നൽകിയ പരാതിയിൻമേൽ അന്ന് തന്നെ FIR രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് തയ്യാറായിട്ടില്ല എന്നുള്ളതാണ് നിലവിലെ പരാതിക്കാരിയുടെ ആക്ഷേപം. പ്രതി ഭരണകക്ഷിയിൽപ്പെട്ട തൊഴിലാളി യൂണിയന്റെ അംഗവും നിലവിൽ നെല്ലിക്കുഴി കനാൽ ജംഗ്ഷനിൽ തൊഴിലെടുക്കുന്ന വ്യക്തിയുമാണ്. ഉന്നത ഇടപ്പെടലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജറാക്കാതെ പോലീസ് ഒരുണ്ട് കളിക്കുന്നതിന്റെ കാരണമെന്ന് പരക്കെ ആക്ഷേപമുള്ളതായി നാട്ടുകാർ അടക്കം പറയുന്നു.
പ്രതിയും പരാതികാരിയും ഒരേ പാർട്ടിക്കാരായതിനാൽ ചേരിതിരിഞ്ഞാണ് നേതാക്കൾ ഈ കേസിൽ ഇടപ്പെടുന്നതായും, പീഠന കേസിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്താലും നടപടി, പ്രതിയെ സംരക്ഷിച്ചാലും നടപടി എന്ന മട്ടിലാണ് പോലീസിന്റെ നിസഹയാവസ്ഥ. എന്തായാലും പ്രതിയെ കസ്റ്റഡിയിൽ എടുക്കാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് പരാതികാരിയുടെ തീരുമാനം എന്നറിയുന്നു.