നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണൻ മാങ്ങോടിനെ 99 വോട്ടുകൾക്കാണ് അരുൺ സി ഗോവിന്ദൻ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നെല്ലിക്കുഴി പഞ്ചായത്തിലെ എൽഡിഎഫിന്റെ അംഗബലം 14 ആയി ഉയർന്നു. എൽഡിഎഫ്- 14, യുഡിഎഫ് -5, ബിജെപി – 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ആറാം വാർഡിൽ കഴിഞ്ഞ തവണ സനൽ പുത്തൻപുരയ്ക്കൽ 190 വോട്ടുകൾക്കാണ് വിജയിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിലെ ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള വാർഡുകളിൽ ഒന്നാണ് തുളുശ്ശേരിക്കവല ഉൾപ്പെടുന്ന ആറാം വാർഡ്. ബിജെപി തൃക്കാരിയൂർ മേഖല പ്രസിഡന്റും ജനകീയനുമായിരുന്ന ഉണ്ണികൃഷ്ണൻ മാങ്ങോടിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതൃത്വം.
തിരഞ്ഞെടുപ്പ് ഫലം;
വോട്ട് രേഖപ്പെടുത്തിയവർ: 1398
അരുൺ സി ഗോവിന്ദ്
(എൽഡിഎഫ്) : 640
ഉണ്ണികൃഷ്ണൻ മാങ്ങോട്
(ബിജെപി): 541
വിജിത്ത് വിജയൻ
(യുഡിഎഫ്): 217
ഭൂരിപക്ഷം: 99 (എൽഡിഎഫ്)