കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ ഇന്നലെ തിങ്കളാഴ്ച്ച വൈകിട്ടുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മുസ്ലിം ലീഗ് അശമന്നൂർ പഞ്ചായത്ത് വർക്കിംഗ് പ്രസിഡന്റ് നൂലേലി പള്ളിപ്പടിയിൽ താമസിക്കുന്ന മുതുവാശ്ശേരി എം.എം സലീമിന്റെ മകൻ മുഹമ്മദ് ഷാഫി (18) ആണ് മരിച്ചത്. നെല്ലിക്കുഴി കമ്പനിപ്പടിയിൽ വെച്ചാണ് ഷാഫി സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടപ്പടി മാർ എലിയാസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. ഖബറടക്കം നൂലേലി മസ്ജിദുന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
