കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററിസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചെറുവട്ടൂരില്‍ ലഹരി വിരുദ്ധ ചങ്ങല. ചെറുവട്ടൂര്‍ കവലയെ സ്കൂളുമായി ബന്ധിപ്പിച്ച് ചെറുവട്ടൂര്‍ – ഇരമലപ്പടി റോഡിലും ,ചെറുവട്ടൂര്‍ – ഇരമല്ലൂര്‍ റോഡിലുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതികൂല കാലാവസ്ഥയിലും അണി നിരന്ന് മനുഷ്യ ചങ്ങല തീര്‍ത്തത്.
കോതമംഗലം എം എല്‍ എ ആന്‍റണി ജോണ്‍ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം അധ്യക്ഷയായി .
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,കോതമംഗലം സി ഐ അനീഷ് ജോയ്, വൈസ്പ്രസിഡന്‍റ് ശോഭവിനയന്‍ ,
സ്ക്ള്‍ പ്രിന്‍സിപ്പല്‍ നയന ദാസ് ,ഹെഡ്മിസ്ട്രസ് ഷീല ടി ,പി ടി എ പ്രസിഡന്‍റ് അബുവട്ടപ്പാറ,
പി ടി എ വൈസ്പ്രസിഡന്‍റ് സോമന്‍ നായര്‍ മാതൃസംഗമം ചെയര്‍പേഴ്സണ്‍ റംല ഇബ്രാഹീം ,സലാം കാവാട്ട് ,സുബൈര്‍ പി എ ,കെ ജി ശശി ,യൂനസ് കാബത്ത്,സ്മിത അജിലാല്‍ ,ഷാജിദ അജാസ്,സന്ദീപ് ജോസഫ് ,സിമി പി മുഹമ്മദ് , മുഹമ്മദ് സി എ,രാജേഷ് പി കെ,സൈനുദ്ധീന്‍ കെ എച്ച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.