Connect with us

Hi, what are you looking for?

CRIME

കശുവണ്ടി ഫാക്ടറിയുടെ പേരിൽ സ്ഥലം ഉടമയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.

കോതമംഗലം : കശുവണ്ടി ഫാക്ടറിയുടെ പേരിൽ സ്ഥലം ഉടമയെ കബളിപ്പിച്ച് നാൽപ്പത് ലക്ഷം രൂപയും സ്ഥലം ഉടമയുടെ പേരിൽ വ്യാജ ഒപ്പിട്ട് ആൾമാറാട്ടം നടത്തി വാഹനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്ത കേസിൽ മുഖ്യ പ്രതി പിടിയിൽ . ഒളിവിൽ കഴിയുകയായിരുന്ന കോതമംഗലം കീരംപാറ ഊമ്പക്കാട്ട് വീട്ടിൽ ജിന്‍റോ വർക്കി (35) എന്നയാളെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം ചെറുവട്ടൂർ സ്വദേശിയായ പരാതിക്കാരനെയാണ് ഇയാള്‍ കബളിപ്പിച്ചത്. പരാതിക്കാരന്‍റെ കൈവശമുണ്ടായിരുന്നു 50 സെന്‍റ് വസ്തു കശുവണ്ടി വ്യവസായം തുടങ്ങുന്നതിന് ലീസിന് കൊടുത്താൽ മുപ്പതിനായിരം രൂപ വാടകയും, അവിടെ ആരംഭിക്കുന്ന കമ്പനിയുടെ പാർട്ട്ണർഷിപ്പ്, ബിസിനസ് ഷെയർ എന്നിവ കൊടുക്കാമെന്നു പറഞ്ഞ് വിശ്വാസിപ്പിക്കുകയായിരുന്നു. കൂടാതെ വ്യവസായം നടത്തുന്നതിന് ഈ വസ്തു ഈടു നൽകി ലോൺ തരപ്പെടുത്തിയെടുത്ത് വ്യവസായത്തിന് കിട്ടുന്ന സബ്സിഡി തുകയും പരാതിക്കാരന് നല്‍കാമെന്നേറ്റിരുന്നു.

ലോൺ തുക നൂറു തവണകളായി അടച്ച് തീർത്തു കൊള്ളാമെന്നു വിശ്വസിപ്പിച്ച് പരാതിക്കാരന്‍റെ ഉടമസ്ഥതയിലുള്ള വസ്തു മില്‍ട്ടണ്‍ കാഷ്യൂസ് എന്ന പേരിൽ കമ്പനി തുടങ്ങുന്നതിനായി മൂവാറ്റുപുഴ അർബൻ സഹകരണ ബങ്കിന്‍റെ നെല്ലിക്കുഴി ശാഖയിൽ നിന്നും 2018 നവംബറിൽ പണയപ്പെടുത്തി 40 ലക്ഷം രൂപ ജിന്‍റോ തന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയതു. കമ്പനി പ്രവർത്തനം തുടങ്ങി മൂന്നുമാസം കഴിഞ്ഞ് പ്രവർത്തനം അവസാനിപ്പിച്ചു. വാഗ്ദാനം ചെയ്ത മാസ വാടകയും, കമ്പനി ഷെയർ, പാർട്ട്ണർഷിപ്പ്, സബ്സിഡി തുക എന്നിവയൊന്നും തന്നെ പരാതിക്കാരന് നൽകിയില്ല. തുടർന്ന് പരാതിക്കാരിൽ നിന്നും നേരത്തെ കൈവശപ്പെടുത്തിയ വസ്തുവിന്‍റെ രേഖകൾ, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ എന്നിവ മൂവാറ്റുപുഴയിലുള്ള ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ് എന്നിവരുടെ ഒത്താശയോടെ പരാതിക്കാരന്‍ അറിയാതെ ഇദ്ദേഹത്തെ ഒന്നാം ജാമ്യക്കാരൻ ആക്കി വ്യാജ ഒപ്പിട്ട് 2019 മാർച്ചിൽ ഇന്നോവ കാർ വാങ്ങുന്നതിന് പത്തുലക്ഷം രൂപ ലോൺ എടുത്തു. മറ്റൊരു സാമ്പത്തിക സ്ഥാപനത്തിൽ നിന്നും ഇതേ പോലെ 5 ലക്ഷം രൂപയും വായ്പ എടുത്തു വാഹനം വാങ്ങി ലോൺ കുടിശിക വരുത്തി.

ഇത് കൂടാതെ പരാതിക്കാരനില്‍ നിന്നുംകൈവശപ്പെടുത്തിയ രേഖകൾ ഉപയോഗിച്ച് വ്യാജ ഒപ്പിട്ട് മുംബൈയിലുള്ള ധനകാര്യസ്ഥാപനത്തിൽ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങി. പരാതിക്കാരന്‍റെ അമ്മാവനിൽ നിന്നും ബാങ്ക് ലോൺ ലഭിക്കുമ്പോൾ തിരികെ കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു എട്ടു ലക്ഷം രൂപയും ജിന്‍റോ വായ്പയായി വാങ്ങിയിരുന്നു. പരാതിക്കാരന്‍റെ കൈവശമുള്ള സ്ഥലം ഇയാള്‍ക്ക് കൈമാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജിന്‍റോയ്ക്ക് കേരളത്തിലുടനീളം വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനേഴ് കേസ്സുകൾ ഉണ്ട്. എസ്.പി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഡി.വൈ.എസ്.പി സി.ജി. സനൽകുമാർ, കോതമംഗലം ഇൻസ്പെക്ടർ ബി.അനിൽ, സബ്ബ് ഇൻസ്പെക്ടർ അനൂപ് മോൻ, എസ്.സി.പി.ഒ മാരായ ജയൻ, ഷിയാസ്, ഷക്കീർ, സി.പി.ഒ രാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എസ്.പി അറിയിച്ചു.

 

https://kothamangalamnews.com/rajesh-cheruvattor-start-strike-in-kothamangalam-police-station.html

 

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...