Connect with us

Hi, what are you looking for?

CRIME

വീട്ടമ്മയെ ആക്രമിച്ച കേസ്: മുസ്ലീം ലീഗ് നേതാവിനെതിരെ കോതമംഗലം പോലീസ് കേസെടുത്തു.

കോതമംഗലം : നെല്ലിക്കുഴിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കോതമംഗലം പോലീസ് കേസെടുത്തു. നെല്ലിക്കുഴിയിലെ മുസ്ലീം ലീഗ് നേതാവും പൊതുപ്രവർത്തകനുമായ ഷംസുദ്ദീൻ (45 )  നരീക്കമറ്റത്തിൽ (H) ഇരുമലപ്പടി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇരുമലപ്പടി സ്വദേശിനിയായ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം  കോതമംഗലം പോലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച്ച രാവിലെ നടന്ന സംഭവത്തിൽ വീട്ടമ്മ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിന്നു, ശേഷം കോതമംഗലം പോലീസ്  സ്റ്റേഷനിൽ നേരിട്ടെത്തി സ്റ്റേഷൻ ഓഫീസർക്ക് പരാതി നൽകുകയും അന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും സബ് ഇൻസ്പെക്ടർ മൈതീൻ T N ന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് FIR രജിസ്റ്റർ ചെയ്യുകയായിരുന്നു.
പരാതിക്കാരിയുടെ വീടിന് മുന്നിലൂടെ പോകുന്ന പഞ്ചായത്ത് വഴിയിലേക്ക് പ്രതി മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സംഘർഷമുണ്ടായത് നിരവധി നാട്ടുക്കാരുടെ മുന്നിൽ വച്ച് തന്നെ മർദ്ദിക്കുകയും തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്തു എന്നതാണ് വീട്ടമ്മയുടെ പരാതി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...