കോതമംഗലം : നെല്ലിക്കുഴിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കോതമംഗലം പോലീസ് കേസെടുത്തു. നെല്ലിക്കുഴിയിലെ മുസ്ലീം ലീഗ് നേതാവും പൊതുപ്രവർത്തകനുമായ ഷംസുദ്ദീൻ (45 ) നരീക്കമറ്റത്തിൽ (H) ഇരുമലപ്പടി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇരുമലപ്പടി സ്വദേശിനിയായ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം കോതമംഗലം പോലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച്ച രാവിലെ നടന്ന സംഭവത്തിൽ വീട്ടമ്മ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിന്നു, ശേഷം കോതമംഗലം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സ്റ്റേഷൻ ഓഫീസർക്ക് പരാതി നൽകുകയും അന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും സബ് ഇൻസ്പെക്ടർ മൈതീൻ T N ന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് FIR രജിസ്റ്റർ ചെയ്യുകയായിരുന്നു.
പരാതിക്കാരിയുടെ വീടിന് മുന്നിലൂടെ പോകുന്ന പഞ്ചായത്ത് വഴിയിലേക്ക് പ്രതി മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സംഘർഷമുണ്ടായത് നിരവധി നാട്ടുക്കാരുടെ മുന്നിൽ വച്ച് തന്നെ മർദ്ദിക്കുകയും തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്തു എന്നതാണ് വീട്ടമ്മയുടെ പരാതി.
