കോതമംഗലം : നെല്ലിക്കുഴി 314 ൽ ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡിൻ്റെ സമീപത്ത് ഉള്ള റബ്ബർ തോട്ടത്തിൽ നിന്നും മരം വീണ് വൈദ്യുതി ലൈൻ കമ്പികൾ പൊട്ടി റോഡിൽ വീണു. മൂന്ന് ഭാഗത്ത് ആയിട്ട് 7 ലൈൻ കമ്പികൾ ആണ് പൊട്ടിയത്. മരം റോഡിൻ്റെ വട്ടം വീഴുകയായിരുന്നു. നിരവധി വണ്ടികളും ആൾ സഞ്ചാരവും മറ്റും എപ്പോഴും കടന്ന് പോകുന്ന റേഡ് ആയതിനാൽ വൻ അപകടം ഒഴിവായതിൻ്റെ ആശ്വാസത്തിൽ ആണ് നാട്ടുകാർ. വാർഡ് മെമ്പർ എം.വി .റെജി, KSEB നെല്ലിക്കുഴി ഓവർസീർ ശിവൻ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ഏറെ നേരത്തെ പരിശ്രമഫലമായി റോഡ് സഞ്ചാരയോഗ്യമാക്കി.
