കോതമംഗലം ; നെല്ലിക്കുഴി ഓണ്‍ലൈന്‍ വാര്‍ത്താചാനലിന്‍റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് വ്യാജ വാര്‍ത്ത നല്‍കിയ ആളെ തിരഞ്ഞ് പോലീസ്, പ്രതി ആലുവ സൈബര്‍ സെല്ലിന്‍റെ നിരീക്ഷണത്തില്‍. നെല്ലിക്കുഴി ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ അഡ്മിന്‍ അബുവട്ടപ്പാറ ഡിസംബര്‍ 3 ന് കോതമംഗലം പോലീസിലും ആലുവ സൈബര്‍ സെല്ലിനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിനായി പ്രതി വാര്‍ത്താ ചാനല്‍ ലോകോയും ഫോണ്‍ നബര്‍ അടങ്ങിയ കവര്‍ ഫോട്ടോയും ഈ വ്യാജ ഐഡിക്ക് നല്‍കി നെല്ലിക്കുഴി വാര്‍ത്താ ചാനല്‍ എന്ന പേരില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പ്രതി ആലുവ സൈബര്‍ സെല്ല് നിരീക്ഷണത്തിലാണ്. ലിങ്ക് ഓപ്പറേറ്റു ചെയ്യുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
