നെല്ലിക്കുഴി: അക്രമ രാഷ്ട്രീയത്തിനും അപവാദ പ്രചരണത്തിനുമെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴി കവലയിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് റഷീദ സലിം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫും,ബിജെ.പി യുംചേര്‍ന്ന് സംസ്ഥാനഗവൺമെൻ്റിൻ്റെ നേട്ടങ്ങളെ അപവാദ പ്രചരണങ്ങൾ കൊണ്ട് വന്ന് ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളെ കേരള ജനതയ്ക്കുന്നിൽ തുറന്നു കാണിക്കാനും പ്രതിരോധം സൃഷ്ടിക്കാനും മഹിളാ പ്രവർത്തകർ മുന്നോട്ട് വരണമെന്നും റഷീദ സലീം ആഹ്വാനം ചെയ്തു. ഇതിന് ശേഷം നടന്ന യോഗത്തിൽ കോവിഡ് പശ്ചാത്തലത്തിൽ സമൂഹത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വച്ച ആശ വർക്കർമാരെ യോഗം ആദരിച്ചു. മഹിള അസോസിയേഷന്‍ വില്ലേജ് പ്രസിഡൻ്റ്രഞ്ജിനി രവി അധ്യക്ഷയായി, വില്ലേജ് സെക്രട്ടറിതാഹിറ സുധീർ സ്വാഗതം പറഞ്ഞു. ആസിയ അലിയാർ, സൽമ ജമാൽ, എന്‍.ബി യൂസഫ്, അസീസ് റാവുത്തർ, അബു വട്ടപ്പാറ എന്നിവർ സംസാരിച്ചു.
