Connect with us

Hi, what are you looking for?

NEWS

വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകാന്‍ 50 % വാടക ഇളവ് നല്‍കി മാതൃക കാട്ടി നേതാക്കള്‍

നെല്ലിക്കുഴി: കോവിഡ് 19 മഹാമാരി വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോൾ കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കി 50% വാടക ഇളവ് പ്രഖ്യാപിച്ച് മാതൃക കാട്ടി നേതാക്കള്‍.
മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ കച്ചവടക്കാര്‍ക്ക് കോണ്‍ഗ്രസ് നേതാവും കെട്ടിട ഉടമയുമായ കെ.എം മുഹമ്മദ് ,ഏകോപന സമിതി നേതാവും കെട്ടിട ഉടമയുമായ സി.ബി അബ്ദുല്‍ കരീം എന്നിവരാണ് 50% വാടക ഇളവ് പ്രഖ്യാപിച്ച് മാതൃക കാട്ടിയത്.


പ്രതിസന്ധി മുറികിയതോടെ ഇരു വ്യാപാര സംഘടനകളും സംയുകതമായി നെല്ലിക്കുഴിയില്‍ വിളിച്ച് ചേര്‍ത്ത അവലോകന യോകത്തിലാണ് ഇരു നേതാക്കളും കേരളത്തിന് തന്നെ മാതൃകയാകുന്ന ഈ തീരുമാനം പ്രഖ്യാപിച്ചത്. ഏതായാലും നൂറ്കണക്കിന് വ്യാപാരികള്‍ ഉളള നെല്ലിക്കുഴിയില്‍ ഇവര്‍ എടുത്ത മാതൃക പ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയ നിറയെ ഇവര്‍ക്ക് അഭിനന്ദനം അറിയിക്കുകയാണ്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!