കോതമംഗലം : നിർധന വൃക്ക രോഗികൾക്ക് നെല്ലിക്കുഴി പീസ് വാലിയുടെ സൗജന്യ നിരക്കിലുള്ള ഡയാലിസിസ് പദ്ധതിയുടെ ഉൽഘാടനം സംസ്ഥാന റവന്യൂ-ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. ആന്റെണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പീസ് വാലി ചെയർമാൻ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. സി പി ഐ ജില്ല അസി.സെക്രട്ടറി ഇ.കെ ശിവൻ ,എ ഐവൈഎഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ്, എം ജി പ്രസാദ് തുടങ്ങിയവരും മന്ത്രിയുടെ കൂടെ പീസ് വാലി സന്ദർശിച്ചു. ഐക്യ രാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ മുരളി തുമ്മാരുകുടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കുറഞ്ഞ നിരക്കിൽ രോഗികൾക്ക് ഡയാലിസിസ് , വാഹനം ഇല്ലാത്തവർക്ക് നെല്ലികുഴിയിൽ നിന്നും തിരിച്ചും യാത്ര സൗകര്യവും, സൗജന്യ ഉച്ച ഭക്ഷണവും, ഇതര സന്നദ്ധ സംഘടനകളുമായി ചേർന്ന് മരുന്നുകൾക്കുള്ള ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയ കാര്യങ്ങൾ പീസ് വാലിയുടെ മാത്രം സവിഷേതയാണ്.
You must be logged in to post a comment Login