Connect with us

Hi, what are you looking for?

CHUTTUVATTOM

കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിലെ 68 ആമത് വാര്‍ഷിക ദിനാഘോഷവും പ്രധാന അധ്യാപിക എ.കെ സൈനബയുടെ യാത്രയയപ്പ് സമ്മേളനവും പ്രൗഡഗംഭീരം

നെല്ലിക്കുഴി ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിന്‍റെ 68 ആമത് വാര്‍ഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനം ഇലഞ്ഞിപ്പൂക്കള്‍ 2020 കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്‍റെ 68 മത് വാര്‍ഷിക ദിനാഘോഷം വെളളിയാഴ്ച്ച സ്ക്കൂളിലെ 500 ഓളം വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് അണിനിരന്ന മെഗാനൃത്ത പരിപാടിയോടെയാണ് തുടക്കം കുറിച്ചത്. താലുക്കിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാണ് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളും ,രക്ഷകര്‍ത്താക്കളും ,നാട്ടുകര്‍ അടക്കം ആയിരങ്ങള്‍ ആണ് ഈ വാര്‍ഷിക ദിനാഘോഷ പരിപാടിയിലേക്ക് ഒഴുകിയെത്തിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അദ്ധ്യക്ഷയായി .


സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക സൈനബ എ.കെ, ബി.പി.ഒ എസ്.എം അലിയാര്‍ ,അധ്യാപികയായ സജിമോള്‍ തുടങ്ങിയവരെ ആദരിച്ചു.ഇതോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്ക്കൂള്‍ പത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.എം പരീത്,പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എ.ആര്‍ വിനയന്‍,ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ,വാര്‍ഡ്മെംബര്‍മാരായ ആസിയ അലിയാര്‍ ,സല്‍മ ലത്തീഫ് ,പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ , ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഷെമിദ എ.ഇ,മുന്‍ പ്രധാന അധ്യാപകരായ കെ.എ വിശ്വനാഥന്‍ അലിയാര്‍ കോച്ചാക്കുടി,പി.എച്ച് ഷിയാസ്,സോംജി ഇരമല്ലൂര്‍,ഉമ ഗോപിനാഥ്,അധ്യാപകരായ റ്റി.എ അബൂബക്കര്‍,റ്റി.എ മുഹമ്മദ് ,വിദ്യാര്‍ത്ഥി പ്രതിനിധി അസ്മിയ നൗഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.എന്‍റോവ്മെന്‍റ് വിതരണവും കുട്ടികളുടെ കലാസന്ധ്യയും ഉണ്ടായി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...