Connect with us

Hi, what are you looking for?

EDITORS CHOICE

അച്ഛനും അമ്മയും കൊറോണ ഡ്യൂട്ടി ചെയ്യുമ്പോൾ മകൾ ആർട്ട് വർക്കിലൂടെയും എംബ്രറോഡറി വർക്കിലൂടെയും സന്തോഷം കണ്ടെത്തുകയാണ്.

കോതമംഗലം: നെല്ലിക്കുഴി ഏറമ്പടത്തിൽ സജി – അജി ദമ്പതികളുടെ മകൾ ആൻസിയ സജിയാണ് ബോട്ടിൽ ആർട്ടിലൂടെ വിസ്മയം തീർക്കുന്നത്. മാതാപിതാക്കൾ രണ്ടു പേരും കൊറോണാ സ്യൂട്ടിക്ക് പോകുന്നതുമൂലം വീട്ടിൽ സഹോദരനൊപ്പം തനിച്ചായ ആനിസിയ ലോക് ഡൗൺ കാലം തള്ളിനിക്കിയത് വരകളിലൂടെയാണ്. 2020 വർഷത്തെ കലണ്ടർ കുപ്പിയിൽ രൂപകല്പന ചെയ്തതുൾപ്പെടെ വിവിധ ഡിസൈനുകളാണ് കപ്പികളിൽ ആൻസിയ വിരിയിച്ചിരിക്കുന്നത്. ഫ്ലവർ വെയ്സിൽ മെഴുകുതിരി കൊണ്ട് വർണാഭമായ പൂക്കൾ തീർത്തിരിക്കുന്നതും ഭിത്തിയിൽ ആർട്ട് വർക്ക് ചെയ്തിരിക്കുന്നതും മനോഹരമാണ്.

ഭാവിയിൽ ഫാഷൻ ഡിസൈനറാകാൻ സ്വപ്നം കാണുന്ന ആൻസിയ ഈ കാലയളവിൽ ധാരാളം എംബ്രോസറി വർക്കുകളും ചെയ്തു കോതമംഗലo ഗ്രീൻവാലി സ്കൂളിലെ 10 – ആം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആൻസിയ. ഓൺലൈൻ ക്ലാസ്സകൾ ആരംഭിച്ചിരിക്കുന്നതിനാൽ തൽക്കാലം കാലാസൃഷ്ടികൾക്ക് വിശ്രമം കൊടുത്തിരിക്കുകയാണ്. ആൻസിയായുടെ സൃഷ്ടികൾക്കെല്ലാം സഹായിയായി സഹോദരൻ മീവലും കൂടെയുണ്ട്. അച്ഛൻ സജി ആലുവയിൽ ഡിസ്ട്രിക്റ്റ് ക്രൈം റിക്കോർഡ് ബ്യൂറോയിലെ അസ്സിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ആണ്. അമ്മ അജി കൊച്ചിൻ മെഡിക്കൽ കോളേ ജിലെ സ്റ്റാഫ് നേഴ്സുമാണ്‌. രണ്ടു പേരും കൊറോണ ഡ്യൂട്ടിയിലുള്ളവരാണ്. കൊറോണ ഡ്യൂട്ടി മൂലം അച്ഛൻ ഏറെ വൈകി വീട്ടിൽ എത്തുമ്പോൾ അമ്മ വല്ലപ്പോഴും മാത്രമേ വീട്ടിലെത്താറുള്ളു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!