Connect with us

Hi, what are you looking for?

CHUTTUVATTOM

കൗതുകം വിരിയിച്ച് നെല്ലിക്കുഴി ദയബഡ്സ് സ്പെഷ്യല്‍ സ്ക്കൂളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍

നെല്ലിക്കുഴി: കൊവിഡ് 19 വ്യാപനത്തോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവ് മുതലാക്കി നിരവധി പ്രവര്‍ത്തനങ്ങളിലൂ ടെ നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂള്‍ കുട്ടികള്‍ കൗതുകം തീര്‍ത്ത് മാതൃകയാകുന്നു.
നെല്ലിക്കുഴി പഞ്ചായത്തിന് കീഴിലുളള ദയ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂളിലെ ഭിന്നശേഷിക്കാരായ 40 തോളം വിദ്യാര്‍ത്ഥികളാണ് ഈ അവധിക്കാലം ചിത്രം വരച്ചും,കളിമണ്‍ രൂപങ്ങള്‍ നിര്‍മ്മിച്ചും, പച്ചക്കറി കൃഷി ചെയ്തും, പാചകം ചെയ്തും നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ട് ലോക് ഡൗണ്‍ കാലയളവ് വേറിട്ടതാക്കുന്നത്.

പൊടുന്നനെ രാജ്യത്ത് പ്രഖ്യാപിച്ച ഈ ലോക്ഡൗണ്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ 60 തോളം വിദ്യാര്‍ത്ഥികളുടെ ജീവിത രീതികളാണ് മാറ്റി മറിച്ചത്.ഇൗ കാലയളവ് മറികടക്കാനും മാനസിക ഉല്ലാസം നേടാനും സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മിനി സജീവ് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ പ്രാവര്‍ത്തീക മാക്കുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികള്‍. അതാത് ദിവസങ്ങളില്‍ ഇവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ ഇവരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത് പോരായ്മകളും നിര്‍ദ്ദേശങ്ങളും അധ്യാപകര്‍ നല്‍കിയാണ് മാതൃകയാകുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്നത്.

ഇൗ ദിനങ്ങളില്‍ നിരവധി ചിത്രങ്ങള്‍ വരച്ച നന്ദു കൃഷ്ണനും,കളിമണ്‍ രൂപങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധനേടുന്ന ആദിത്യന്‍ ശശാങ്കനുമെല്ലാം കൗതുകമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇവരുടെ വീടുകളില്‍ നടത്തുന്നത്. പാചകത്തില്‍ രക്ഷകര്‍ത്താക്കളെ സഹായിച്ചും വീട് വൃത്തയാിക്കിയും പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ചും പച്ചക്കറി കൃഷി ചെയ്തും മുഴുവന്‍ വിദ്യാര്‍ത്ഥികളും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇവരില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടന്ന് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മിനി സജീവ് പറഞ്ഞു.

https://www.facebook.com/kothamangalamvartha/videos/246463779875016/

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!