കോതമംഗലം : ചെറുവട്ടൂരിൽ അപൂർവ്വ ഇനം തവള കുഞ്ഞിനെ കണ്ടെത്തി. അമ്പലത്തും പറമ്പിൽ സി കെ .യൂനസിന്റെ കാറിന്റെ പുറത്തു ത്രിവർണ നിറത്തിൽ ഉള്ള ഈ തവളകുഞ്ഞു നാട്ടുകാർക്ക് ഏറെ കൗതുകമായി. തവള കുഞ്ഞിന് ചെറിയ ദൂരം പറക്കുവാനും ശേഷി ഉണ്ട് എന്ന് കരുതുന്നു. വീട്ടുടമ സി കെ .യൂനസ് ആണ് മൊബൈലിൽ ചിത്രങ്ങൾ പകർത്തിയത്. കാറിന് മുകളിൽ ഇരുന്നപ്പോൾ പച്ചക്കളറിൽ കാണപ്പെടുകയും കൈയ്യിലേക്ക് തുണി ഉപയോഗിച്ച് പിടിച്ചപ്പോളാണ് വർണ്ണക്കളറുകൾ കാണുവാൻ സാധിച്ചത്. നാട്ടുകാർക്ക് കൗതുക കാഴ്ച്ച ഒരുക്കിയിരിക്കുകയാണ് ഈ കുഞ്ഞൻ തവള.
