കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണഘടനാസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആലുവ – മൂന്നാര്‍ റോഡില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നിവാസികളെ അണിനിരത്തി മനുഷ്യചങ്ങല തീര്‍ത്തു. നെല്ലിക്കുഴി അശമന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ ഇരുമലപ്പടി ഹൈടെക് ജങ്ഷനില്‍ നിന്നും കോതമംഗലം തങ്കളം ബി.എസ്.എന്‍.എല്‍ ജങ്ഷന്‍ വരെയുളള നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിലുളള ആറര കിലോമീറ്റര്‍ ദൂരമായിരുന്നു മനുഷ്യചങ്ങല തീര്‍ത്തത്. വൈകിട്ട് 4;15 ന് ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി 4;30 തോടെ മനുഷ്യചങ്ങല രൂപപെട്ടു.
സ്ത്രീകളും കോളേജ് വിദ്യാര്‍ത്ഥികളടക്കം കക്ഷി രാഷ്ട്രീയ വിത്യാസം മറന്ന് ആയിരങ്ങള്‍ മനുഷ്യചങ്ങലയില്‍ കണ്ണികളാകാന്‍ ഒഴുകിയെത്തിയതോടെ നെല്ലിക്കുഴി ആലുവ – മൂന്നാര്‍ റോഡ് ജനങ്ങളെ കൊണ്ട് നിറഞ്ഞു. ചങ്ങലയില്‍ കണ്ണികളായവര്‍ക്ക് കോതമംഗലം എം.എല്‍.എ ആന്‍റണിജോണ്‍ സത്യവാചകം ചൊല്ലികൊടുത്തു.
മുവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം, ജില്ലാപഞ്ചായത്ത് അംഗം കെ.എം പരീത്, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്‍റ് ജയ്സണ്‍ദാനിയല്‍,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു ,സി.പി.ഐ (എം) ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍.അനില്‍കുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ പി.എം മജീദ് , കെ.ജി ചന്ദ്രബോസ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.എം മുഹമ്മദ് , പി .എം ബഷീര്‍, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്, പ്രിന്‍സി എല്‍ദോസ്, എ.ആര്‍ വിനയന്‍,സഹീര്‍ കോട്ടപറബില്‍ ,അസീസ് റാവുത്തര്‍, മുസ്ലീം ലീഗ് നേതാവ് കല്ലുങ്ങല്‍ കുഞ്ഞുബാവ,സി.പിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാരായ രാജേഷ് ,എം.ജി പ്രസാദ് തുടങ്ങിയ പ്രമുഖര്‍ ചങ്ങലയില്‍ കണ്ണികളായി.
തുടര്‍ന്ന് നെല്ലിക്കുഴി കവലയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അധ്യക്ഷയായി . കോതമംഗലം എംഎല്‍.എ ആന്‍റണി ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജയകുമാര്‍,എ.വി രാജേഷ്,മൃദുല ജനാര്‍ദ്ദനന്‍ ,താഹിറ സുധീര്‍,സത്താര്‍ വട്ടക്കുടി,എം.ഐ നാസ്സര്‍,ബിജു മാണി,സി.ഇ നാസ്സര്‍,അരുണ്‍സി ഗോവിന്ദ്,സല്‍മ ലത്തീഫ്,പി.എം പരീത് ,സല്‍മ ജമാല്‍ തുടങ്ങിയവര്‍ ചങ്ങലയ്ക്ക് നേതൃത്വം നല്‍കി.
കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ക്കും വ്യത്യസ്തവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകളും ലഭിക്കുവാൻ ഈ WhatsApp ലിങ്ക് ഉപയോഗിക്കുക… https://chat.whatsapp.com/KI0hMIlp4D68BeXbJvk36r
You must be logged in to post a comment Login