മൂവാറ്റുപുഴ: തൃക്കളത്തൂർ സംഗമംപടിയിൽ ഉച്ചയ്ക്ക് 12.45 നാണ് കാറും KSRTC ബസും കൂട്ടയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും, മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 3 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് . KSRTC യാത്രക്കാർക്കും പരിക്ക് പറ്റി.
