Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ (47), രാജേഷ് പാണ്ഡ്യൻ (26) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തത്. തമിഴ്നാടിന് പുറത്തുള്ളവർക്ക് വായ്പ നൽകാമെന്ന് പറഞ്ഞ് സമീപിക്കുകയും, കോടികൾ തട്ടിയെടുക്കുകയും ചെയ്യുന്ന മാഫിയാ സംഘത്തിൽ ഉൾപ്പെട്ടവരാണിവർ. മിനിമം നൂറു കോടി രൂപയാണ് സംഘം വായ്പയായി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ശതമാനം രജിസ്ട്രേഷനും മറ്റുമാണെന്ന് പറഞ്ഞ് ആദ്യം വാങ്ങും. ആധാരം, പ്രോമിസറി നോട്ട്, ചെക്ക് എന്നിവയാണ് രജിസ്ടേഷൻ നടപടികൾക്കായി ആവശ്യപ്പെടുന്നത്. വിശ്വാസ്യത ഉറപ്പുവരുത്താൻ നൂറു കോടി രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് കാണിക്കുകയും ചെയ്യും. തമിഴ്നാട്ടിലെ രജിസ്ട്രേഷൻ ഓഫീസിലും ഇവർക്ക് ആളുകളുണ്ട്. അവിടെ രജിസ്ട്രേഷൻ നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് ചില പേപ്പറുകളിൽ ഒപ്പിടുവിക്കുകയും, ഡ്രാഫ്റ്റ് കൈമാറി രണ്ട് കോടി രൂപ കൈപ്പറ്റി മുങ്ങുകയുമാണ് ചെയ്യുന്നത്. നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിരിക്കും. തട്ടിപ്പുസംഘത്തിന് കൊടുത്ത രണ്ട് ശതമാനം തുക രേഖാമൂലമുള്ള പണമല്ലാത്തതിനാൽ പലരും പരാതിയുമായി രംഗത്ത് വരാറില്ല. മൂവാറ്റുപുഴ സ്വദേശിയ്ക്ക് അമ്പതു കോടി രൂപയാണ് ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞത്. ഇത്തരത്തിൽ രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾക്ക് ഇവർ തിരുനൽവേലിയിലെത്തിയപ്പോൾ തട്ടിപ്പുസംഘം അമ്പതു ലക്ഷത്തിന്‍റെ ഡ്രാഫ്റ്റ്‌ കാണിച്ചു.

മുവാറ്റുപുഴ സ്വദേശിയുടെ കൂടെയുണ്ടായ ചാർട്ടേഡ് അക്കൗണ്ടൻറ് ഈ ഡ്രാഫ്റ്റിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി വീട്ടുകാരിൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ് വിട്ടയച്ചത്. പരാതിലഭിച്ചതിനെ തുടർന്ന് ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. രണ്ടു പ്രാവശ്യങ്ങളിലായി ദിവസങ്ങളോളം നീണ്ടു നിന്ന ഓപ്പറേഷനിലാണ് ഇവരെ കണ്ടെത്തി പിടികൂടാനായത്. വ്യാപാരികളുടെ വേഷത്തിലും മറ്റും ബൈക്കിലും, സൈക്കിളിലും കറങ്ങി നടന്നാണ് ഓപ്പറേഷൻ നടത്തിയത്. പിടികൂടുന്ന സമയം സംഘത്തിന്‍റെ കൂടെ ആയുധധാരികളായ ബോഡി ഗാർഡുമുണ്ടായിരുന്നു. കേരളത്തിൽ തന്നെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തട്ടിപ്പ് സംഘത്തിന് പണം കൈമാറാനെത്തുന്നവരുടെ വിവരങ്ങൾ മനസിലാക്കി ഇടക്ക് വച്ച് ഇവരുടെ ആളുകൾ പണം മോഷ്ടിച്ചു കൊണ്ടുപോകാറുമുണ്ട്. പണവുമായെത്തുന്നവർക്ക് ഇവരുടെ പ്രവർത്തികളിൽ സംശയം പ്രകടിപ്പിച്ചാൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. നിരവധി കേസുകളിലെ പ്രതിയാണ് ഇവർ. നിയമ ബിരുദധാരിയാണ് നടേശൻ.

ഡി.വൈ.എസ്.പി വി.രാജീവ്, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്.ഐ മാരായ ടി.എം.സൂഫി, സന്തോഷ് ബേബി, രാജേഷ്, എ.എസ്.ഐ ശ്യാംകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, ജോയി ചെറിയാൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ...