മുവാറ്റുപുഴ: മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോക്കറ്റടിക്കാരൻ പോലീസ് പിടിയിൽ. നിരവധി പോക്കറ്റടി, പിടിച്ചു പറി കേസുകളിൽ പ്രതിയായ മുളവൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ഭാഗത്ത് കാട്ടരുകുടി വീട്ടിൽ ഫൈസൽ അലി (35) യെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. മൈസൂർ, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ മോഷണത്തിനും പിടിച്ചുപറിക്കും ഭവനഭേദനത്തിനും കേസുകൾ ഉണ്ട്. പോലീസ് സംഘത്തിൽ എസ് ഐ എൽദോസ് കുര്യാക്കോസ്, സി പി ഒമാരായ അബ്ദുൽസലാം, മുഹമ്മദ് ഷെഹിൻ, ജിസ്മോൻ എന്നിവർ ഉണ്ടായിരുന്നു.
