Connect with us

Hi, what are you looking for?

CRIME

കുപ്രസിദ്ധ മോഷ്ടാവും, എഴുപത്തഞ്ചോളം മോഷണ കേസിലെ പ്രതിയുമായ കോതമംഗലം സ്വദേശി കുന്നത്തുനാട് പോലീസിന്റെ പിടിയിൽ.

കോതമംഗലം : എഴുപത്തഞ്ചോളം മോഷണ കേസിലെ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് കോതമംഗലം പോത്താനിക്കാട് മാവുടി പരീത് (അപ്പക്കൽ പരീത് 56 ) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ മാസത്തിൽ നെല്ലാട് ശ്രീ മഹാദേവ ക്ഷേത്രത്തിന്‍റെ ഓഫീസ് രാത്രി കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തു നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിൽ പട്ടിമറ്റം എരപ്പും പാറയിലുള്ള ഏറംകുളം ശ്രീ മഹാദേവക്ഷേത്രം, ഡിസംബറിൽ വെങ്ങോല പൂനൂർ ശ്രീ മഹാദേവക്ഷേത്രം എന്നീ അമ്പലങ്ങളിൽ മോഷണം നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു.

പകൽസമയം കറങ്ങി നടന്ന് മോഷണം നടത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിന്‍റെ സമീപത്തേക്ക് രാത്രിയിൽ ലാസ്റ്റ് ബസ്സിൽ കയറി അവിടെ ചെല്ലും. തുടർന്ന് സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബർതോട്ടതിലോ കഴിഞ്ഞ് പുലർച്ചെ മോഷണം നടത്തി ആദ്യത്തെ ബസ്സിന് തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി. അഞ്ച് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2020 നവംബർ മാസം ആണ് വിയ്യൂർ ജയിലിൽ നിന്നും ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. എ എസ് പി അനൂജ് പലിവാൽ, എസ് എച്ച് ഒ വി.എം.കെഴ്സൻ, എസ് ഐ എം.പി.എബി, എ എസ് ഐ കെ.കെ.സുരേഷ് കുമാർ, എസ് സി പി ഒ മാരായ പി.എ.അബ്ദുൾ മനാഫ്, ടി.എ.അഫ്സൽ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

You May Also Like

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും, കൂടാതെ 18 വർഷം കഠിനതടവും 80000 രൂപ പിഴയും വിധിച്ചു. പോത്താനിക്കാട്, ആനത്തുകുഴി, തോട്ടുംകരയിൽ വീട്ടിൽ അവറാച്ചൻ...

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പോത്താനിക്കാട്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞ് അപകടകരമായി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനം – വെട്ടിത്തറ റോഡില്‍ പുല്‍പ്ര പീടികയ്ക്കു സമീപമാണ്...

NEWS

പോത്താനിക്കാട്: സ്‌കൂളിനു മുന്നില്‍ അപകട ഭീഷണിയായി ഏത് നിമിഷവും വീഴാവുന്ന അവസ്ഥയില്‍ വൈദ്യുത പോസ്റ്റ്. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് നിലംപതിക്കാവുന്ന നിലയില്‍ വൈദ്യുത പോസ്റ്റുള്ളത്. സ്‌കൂളിന്റെ മതിലിനോട്...

CRIME

കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേല്‍പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുലിക്കുന്നേല്‍പടി കുന്നത്ത് ആഷിക് മുഹമ്മദ് (32) ആണ് അറസ്റ്റിലായത്. കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന....

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

error: Content is protected !!