Connect with us

Hi, what are you looking for?

AGRICULTURE

സമ്മിശ്രകൃഷിയിൽ വിജയഗാഥ രചിച്ച് ഗോപാലകൃഷ്ണൻ.


കോതമംഗലം : സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കോതമംഗലം ചെറുവട്ടൂർ സ്വദേശിയായ പടിഞ്ഞാറേക്കര പി. എസ് ഗോപാലകൃഷ്ണൻ.മിക്കവരും കൃഷിയിൽ നിന്ന് ഉൾവലിയുന്ന അവസരത്തിൽ കൃഷിയോടുള്ള താല്പര്യം കൊണ്ട് അൻപതു സെൻറ് പുരയിടത്തിൽ നിരവധി ഫല വൃക്ഷങ്ങളും, പച്ചക്കറിതോട്ടവും എല്ലാം ഒരുക്കി ഒരു പുത്തൻ കാർഷിക സംസ്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇദ്ദേഹം . തന്റെ കൃഷി സ്ഥലത്ത് വിവിധയിനത്തിൽ പെട്ട പഴ വർഗ്ഗങ്ങളും,പ്ലാവുകളും പച്ചക്കറികളും ഒക്കെ നട്ട് നനച്ചു നൂറുമേനി വിളയുച്ചിരിക്കുകയാണ് എൽ ഐ സി ഏജന്റും ചെയർമാൻസ് ക്ലബ്‌ മെമ്പറും കൂടിയായ ഗോപാലകൃഷ്ണൻ. ഇതിൽ നിന്നുള്ള ലാഭം പ്രതിക്ഷിച്ചല്ല മറിച്ച് ഇവയെ പരിപാലിക്കുമ്പോഴും, ഇവ കായ് ഫലങ്ങൾ പുറപ്പെടുവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷവും ഒക്കെ ആണ് തന്നെ വീണ്ടും വീണ്ടും കൃഷിയിലേക്ക് തിരിയുവാൻ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം
എന്ന് ഇദ്ദേഹം സാക്ഷ്യപെടുത്തുന്നു.

ചെറു നാരങ്ങ, ഓറഞ്ച്, മുസമ്പി, ബബ്ലൂസ് നാരങ്ങ, പൂച്ചപ്പഴം, വിവിധ ഇനത്തിൽ പെട്ട ചക്കകൾ, മിൽക്ക് ഫ്രൂട്ട്, റംബൂട്ടാൻ ബറാബ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ.തന്റെ അമ്പതു സെന്റിലെ പഴം, പച്ചക്കറി കൃഷിക്ക് പുറമെ മറ്റു കൃഷി യിടത്തിൽ വാഴയും, കപ്പയുംവിളയുന്നുണ്ട്. കൂടാതെ റബ്ബർ, മഹാഗണി പ്ലാവ് എന്നിവയുടെ ചെറു തോട്ടങ്ങളും.ഇതെല്ലാം നോക്കി കണ്ടു പരിപാലിക്കുമ്പോൾ മനസിനും, മണ്ണിനും പച്ചപ്പ് നൽകുന്നതോടൊപ്പം ആത്മ സംതൃപ്തിയും നൽ കുന്നതായി ഗോപാലകൃഷ്ണൻ പറയുന്നു.തന്റെ ഈ പ്രവൃത്തികൾക്ക് എല്ലാം കൂട്ടായി ഭാര്യ പത്മിനിയുടെയും, മക്കളായ പ്രദീപിന്റെയും, മിനിയുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ടെന്ന് കൃഷിയെ സ്നേഹിക്കുന്ന ഈ കർഷകൻ പറയുന്നു. അങ്ങനെ ഒരു പുത്തെൻ കാർഷിക സംസ്കാരത്തിനാണ് ഇദ്ദേഹം തുടക്കമിടുന്നത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...