Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം

കോതമംഗലം : നെല്ലിക്കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന്  നേരെ കരിങ്കൊടി പ്രതിഷേധം. കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂരിന്റെയും നേതൃത്വത്തിലാണ് PWD മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി ഉയർത്തിക്കാട്ടി പ്രതിഷേധിച്ചത്.

ആലുവ – മുന്നാർ റോഡ് ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക, PWD മന്ത്രി പ്രശ്നത്തിൽ ഇടപെട്ട് ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുക,
ആലുവ – മൂന്നാർ റോഡിലെ ദുസ്സഹ യാത്രക്ക് പരിഹാരം കാണുക, ജനങ്ങളുടെ ജീവന് വില കല്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്.

കഴിഞ്ഞ 7 വർഷക്കാലമായി ആലുവ – മൂന്നാർ റോഡ് കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. കാലങ്ങളായുള്ള പാച്ച് വർക്കുകൾ അല്ലാതെ ഫുൾ ടാറിംഗ് വാഗ്ദാനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണെന്നും ഒന്നര വർഷം മുൻപ് നിയമ സഭയിൽ അടക്കം മന്ത്രി പ്രഖ്യാപിച്ചതാണ് ആലുവ – മൂന്നാർ റോഡ് 4 വരി പതയാക്കാൻ ഫണ്ട് നീക്കി വച്ചിട്ടുണ്ട് എന്നും ശബരിമലയുടെ പ്രത്യേക പാക്കേജ് ഫണ്ട് ഉപയോഗിച്ച് ഫുൾ ടാറിംഗ് പൂർത്തിയാക്കി അടിയന്തിരമായി ടാറിംഗ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാളിതുവരെ നടപടിയുണ്ടായിട്ടില്ലന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...