കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് ഇന്ത്യ- ഗ്ലോബൽ എജ്യൂക്കേഷൻ അവാർഡിന് അർഹരായി. വിദ്യാഭ്യാസ മേഖലയിൽ നവീകരണത്തിനും നൂതന സമ്പ്രദായങ്ങൾ നടപ്പിലാക്കിയതിനും ആണ് അവാർഡ്. കർണാടക സർക്കാരിന്റെ സ്കിൽ ഡെവലപ്മെന്റ്, എന്റർപ്രെൺഷിപ് വകുപ്പും, കർണ്ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പും, ആന്ത്രപ്രദേശ്, തെലുങ്കാന, അസം എന്നീ സംസ്ഥാനങ്ങളും, ഇന്ത്യ ഗ്ലോബൽ മീഡിയ നെറ്റ് വർക്കും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ആണ് ഇന്ത്യ-ഗ്ലോബൽ എജ്യൂക്കേഷൻ അവാർഡ്.
കർണ്ണാടക സർക്കാരിന്റെ നൈപുണ്യ വികസനം, സംരംഭകത്വം & ഉപജീവന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എസ്.സെൽവകുമാർ, ഐ.എ.എസ്, അസം സർക്കാരിന്റെ നൈപുണ്യ വികസനം, തൊഴിൽ & സംരംഭകത്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി കല്യാൺ ചക്രവർത്തി, ഐഎഎസ്, കർണ്ണാടക സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ പ്രദീപ് പി, ഐഎഎസ്, ഇന്ത്യ ഗ്ലോബൽ മീഡിയ നെറ്റ്‌വർക്ക് സിഇഒയും ചീഫ് എഡിറ്ററും സുധീർ ഗൗതം എന്നിവരിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഡോ. പി. സോജൻലാൽ അവാർഡ് ഏറ്റുവാങ്ങി.