കോതമംഗലം : മാർതോമ സഭയിലെ മോസ്റ്റ്.റെവ.ഡോ.ജോസഫ് മാർതോമ മെത്രാപോലിത്ത ശ്രേഷ്ഠ കാതോലിക്കാ ബാവയെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കോതമംഗലം സെന്റ്. തോമസ് മാർ തോമ പള്ളി വികാരി റെവ. സജി പി. സി, റെവ.ഷിജോ സ്കറിയ പുന്നക്കാട്, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ എന്നിവർ കൂടെ ഉണ്ടായിരുന്നു.
You must be logged in to post a comment Login