നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മുന്‍ അംഗത്തിന്‍റെ മകളുടെ വിവാഹത്തിന് പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച തുക മുന്‍ പഞ്ചായത്ത് അംഗത്തിന്‍റെ കുടുംബം നിരസിച്ചതോടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അന്തരിച്ച മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മകളുടെ വിവാഹ സമ്മാനമായാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ നിന്നും മറ്റ് സുഹൃത്തുക്കളില്‍ നിന്നുമായി 36000 രൂപ ശേഖരിച്ചത്. യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ 6000 രൂപയും മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഉള്‍പ്പടെ 21000 രൂപയാണ് വിവാഹത്തിന് നല്‍കാനായി ആദ്യം സ്വരൂപിച്ചത്. എന്നാല്‍ ഈ ചെറിയ തുക നല്‍കുന്നത് ഔചിത്വം അല്ല എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് തോന്നിയതിനാല്‍ ഈ തുക 1 ലക്ഷം രൂപയാക്കി നല്‍കാനെടുത്ത തീരുമാനവുമായി മുന്നോട്ട് പോയപ്പോള്‍ പണം ശേഖരിക്കാന്‍ വന്ന കാല താമസം യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യം ചെയ്തതോടെ പഞ്ചായത്ത് അംഗങ്ങളില്‍നിന്നും മറ്റുളളവരില്‍ നിന്നും ശേഖരിച്ച തുക ഉള്‍പ്പടെ 36000 രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും ഈ പണം നിരസിച്ച് യു.ഡി.എഫ് നേതൃത്വം രംഗത്ത് വരികയും കുടുംബത്തെ ഈ തുക വാങ്ങുന്നതില്‍ നിന്നും വിലക്കുകയുമായിരുന്നു. ചൊവ്വാഴ്ച്ച ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചതോടെയാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചത്.

You must be logged in to post a comment Login