Connect with us

Hi, what are you looking for?

CRIME

ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ആസ്സാം സ്വദേശികൾ അറസ്റ്റിൽ

കോതമംഗലം:ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ആസ്സാം സ്വദേശികൾ അറസ്റ്റിൽ. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോറിയുമായി എത്തിയ നൗഫൽ പ്ലൈവുഡ് ലോഡ് ലോറിയിൽ കയറ്റിയിരുന്നു. തുടർന്ന് ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജേലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. ഇവർക്ക് നൽകിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് ആക്രമിച്ചത്. പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നൗഫലിന് കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കുകളും സംഭവിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി. ബിജോയ്, എസ്. ഐ മാരായ അൽബിൻ സണ്ണി, പി.വി. എൽദോസ്, എസ്.സി.പി.ഒ ബേസിൽ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CRIME

മൂവാറ്റുപുഴ: വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ,...

NEWS

കോതമംഗലം:  താലൂക്ക് ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചായാൾ പിടിയിൽ. തൃശ്ശൂർ മരത്താക്കര കോതൂർ കൂടാരം കോളനിയിൽ താമസിക്കുന്ന കാഞ്ഞിരപ്പിള്ളി മുക്കാലി സ്വദേശി വലിയവീട്ടിൽ പ്രദീപ് (37) നെയാണ് കോതമംഗലം പോലീസ്...

CRIME

പോത്താനിക്കാട്: പോക്‌സോ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. വാരപ്പെട്ടി പല്ലാരിമംഗലം പുലിക്കുന്നേല്‍പടി കുഴിത്തൊട്ടിയില്‍ ഖാലിദ് (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ 29...

CRIME

മൂവാറ്റുപുഴ: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില്‍ പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയന്‍...

error: Content is protected !!