കോതമംഗലം : ലോങ്ങ് പെന്റിങ്(LP) വാറൻറ് കേസിലെ പ്രതിയെ 18 വർഷത്തിന് ശേഷം ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകൽ പോലീസ് 2006 രജിസ്റ്റർ ചെയ്ത വാഹന മോഷണകേസിലും, 2010 ൽ രജിസ്റ്റർ ചെയ്ത മാല മോഷണ കേസിലും പ്രതി ആയ ഫിലിപ്പ് എന്നും കുട്ടപ്പൻ എന്നും വിളിക്കുന്ന സിജോ S/O എബ്രഹാം കാട്ടുമറ്റത്തിൽ വീട് മച്ചിപ്ലാവ് എന്നയാൽ ജാമ്യത്തിൽ ഇറങ്ങി യതിനു ശേഷം ഒളിവിൽ താമസിച്ചു വരികയായിരുന്നു.
ടിയാൻ കോട്ടയത്ത് ഉണ്ടെന്നു രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ റൂറൽ SP വൈഭവ് സക്സേന യുടെ നിർദേശത്താൽ മുവാറ്റുപുഴ dysp ബൈജു പിഎം ന്റെ മേൽനോട്ടത്തിൽ ഊന്നുകൾ ഇൻസ്‌പെക്ടർ രതീഷ് ഗോപാൽ, SI അജികുമാർ P. K, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ഷിനോജ്, ദയേഷ്, അഭിലാഷ് ശിവൻഎന്നിവർ ചേർന്ന് കോട്ടയത്ത് നിന്നും പിടികൂടിയത്. കൂടാതെ അടിമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലും കേസുകൾ ഉണ്ട്. കോടതിയിൽ ഹാജർ ആക്കിയ പ്രതിയെ മുവാറ്റുപുഴ സബ്ജയിലില്ലേക്കു റിമാൻഡ് ചെയ്തു.