Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും, പൊതുസമ്മേളനവും.

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത
എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ പാത വികസനം എൽഡിഎഫ്  സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. അടിസ്ഥാന സൗകര്യങ്ങൾക്കായി കിഫ്ബി ഫണ്ട് യഥാസമയം വിനയോഗിച്ചു.
ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചു.
വിവിധ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ഈ ഡി എൽഡിഎഫ് നേതാക്കൾക്കെതിരെ നോട്ടീസുകളുമായി ഇറങ്ങും.

മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും എതിരെ-ഈഡി അയച്ച നോട്ടീസുകൾ
ജനങ്ങൾ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണന്നും പി രാജീവ് പറഞ്ഞു.സിപിഐ വടാട്ടുപാറ
ലോക്കൽ സെക്രട്ടറി പി എ അനസ് അധ്യക്ഷനായി.എൽ ഡി എഫ് നേതാക്കളായ
ആന്റണി ജോൺ എംഎൽഎ ,ഇ കെ ശിവൻ, കെ എ ജോയിമനോജ് ഗോപി , കെ കെ ശിവൻ. നേര്യമംഗലം ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി എയ്ഞ്ചൽ മേരി ജോബി തുടങ്ങിയവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടംപാറ ഭാഗത്ത് ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം രണ്ടാം ദിവസവും കരയ്ക്കുകയറ്റനായില്ല. പുഴയിലെ ജലനിരപ്പ്് ക്രമാതീതമായി ഉയര്‍ന്നതും, ശക്തമായ കുത്തൊഴുക്കുമാണ് ജഡം കരയ്ക്കടുപ്പിക്കാൻ നേരിടുന്ന വെല്ലുവിളി. അഗ്നി രക്ഷാസേനയും...

CHUTTUVATTOM

പെരുമ്പാവൂര്‍: വല്ലം പാണംകുഴി റോഡില്‍ കൂവപ്പടി പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ വന്‍ മരം അടക്കം എട്ടു മരങ്ങള്‍ അപകട ഭീഷണിയിലെന്ന് നാട്ടുകാരുടെ പരാതി. കണ്ടെയ്നര്‍ ലോറികള്‍ പോകുമ്പോള്‍ മരത്തിന്റെ വലിയ കൊമ്പില്‍ തട്ടുന്നത്...

CHUTTUVATTOM

കോതമംഗലം: ബിജെപി കവളങ്ങാട് മണ്ഡലം പണ്ഡിറ്റ് ദിനദയാല്‍ ഉപാധ്യായ പ്രിശിക്ഷന്‍ മഹാഭിയാന്‍ പഠന ശിബിരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.എന്‍ മധു ഉദ്ഘാടനം ചെയ്തു. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം...

ACCIDENT

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. തൃക്കാരിയൂര്‍-മലയിന്‍കീഴ് റോഡില്‍ ശനിയാഴ്ച വൈകുന്നേരം ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് ആണ് തൃക്കാരിയൂരില്‍ അഗ്നിക്കിരയായത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്....

CHUTTUVATTOM

കേതമംഗലം: കുത്തുകുഴി മാരമംഗലം മാറാച്ചേരി പുത്തൻപുര ജയ്‌മോന്റെ ഭാര്യ മേരികുട്ടി (52)നിര്യാതയായി. സംസ്കാരം   ഞായറാഴ്ച 3ന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ പള്ളിയിൽ. പരേത കോട്ടയം ചിറ്റേത്ത് കുടുംബാഗമാണ്.

CHUTTUVATTOM

കോതമംഗലം : ദൈവത്തിൽ നിന്ന് അകന്ന് നിൽക്കാതെ ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ് നമ്മിൽ ദൈവത്തെ പ്രതിഫലിപ്പിക്കുവാൻ കഴിയുവെന്ന് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. ബൈബിൾ സൊസൈറ്റി കേരള ഓക്സി...

CHUTTUVATTOM

കോതമംഗലം:കോഴിപ്പിള്ളി ആരാധനാ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷനിലെ കുടുംബാംഗങ്ങൾക്കായി ശ്രവണ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ ഓഫീസിന് സമീപമുള്ള കരിമ്പനക്കൽ ഭവനത്തിൽ നടത്തിയ ക്യാമ്പിൽ വൈസ് പ്രസിഡന്റ് ഷാജു ലൂക്കോസ് കല്യാടിക്കൽ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം:കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം ജഡം കരയ്ക്കടിപ്പിക്കാനായില്ല. ഉദേശം 20 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമാണെന്നാണ് നിഗമനം. ജഡത്തിന് ആറ് ദിവസത്തെ പഴക്കം...

CHUTTUVATTOM

ചെന്നൈ: വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ...

CHUTTUVATTOM

കോതമംഗലം: യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ എറണാകുളം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോതമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ സംസ്ഥാന...

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

error: Content is protected !!