കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിനും തൊഴിലുറപ്പു യൂണിനും കുട്ടമ്പുഴ ബി എസ്.എൻ.എൽ ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. തൊഴിലുറപ്പു തൊഴിലാളികളുടെ കുടിശിക തീർത്തു നൽകുക, കൂലി 600 രൂപയാക്കുക, ജാതി തിരിച്ചു കൂലി നൽകാനുള്ള തീരുമാനം പിൻവലിക്കുക, അന്യായമായ പാചക വാതക വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണയും മാർച്ചും സംഘടിപ്പിച്ചത്.
എൻ.ആർ.ഇ.ജി.പ്രസിഡൻ്റ് വൽസ വിനു അധ്യക്ഷ യോഗത്തിൽ കുട്ടമ്പുഴ സി.പി.ഐ എം ലോക്കൽ സെക്രട്ടറി കെ.റ്റി പൊന്നച്ചൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.ആർ.ഇ. ജി യൂനിൻ സെക്രട്ടറി സെക്രട്ടറി കെ.ജെ ജോസ് സ്വാഗതം പറഞ്ഞു . കർഷക ഏരീയ സെക്രട്ടറി കെ.കെ ശിവൻ അഭിവാദ്യ പ്രസംഗം നടത്തി. വാർഡ് മെമ്പർ മിനി മനോഹരൻ ,(സി.ഡി.എസ്) ചെയർ പേഴ്സൺ ആനന്ദവല്ലി ശ്രീധരൻ, യൂണിൻ ഏരീയ കമ്മറ്റി അംഗം എം.ബി ജെയിംസ് എന്നിവർ പ്രസംഗിച്ചു.