കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ നൂറേക്കർക്കവലയിലെ പാലത്തിലെ കുഴികൾ അപകട ഭീക്ഷിണിയാകുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാർക്കും, സ്കൂൾ വിദ്യാർഥികൾക്കും ഈ റോഡിലെ കുഴിയിൽ വീണ് പരിക്ക്പറ്റാറുണ്ട്. മഴക്കാലത്ത് അട്ടിക്കളം പ്രദേശങ്ങളിലേയും നൂറേക്കർ പ്രദേശങ്ങളിലും നിന്നും മലവെള്ളം പാലത്തിലേയ്ക്ക് വന്നു ചേരുന്നത് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നു. അടിയന്തരമായി റോഡ് സഞ്ചാര യോഗ്യമാക്കി, കാനകൾ പണിത് പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
