കുറുപ്പംപടി : ഇന്ന് വെളുപ്പിന് നാലുമണിക്ക് പെരുമ്പാവൂരിൽ നിന്നും കോതമഗലത്തേക്ക് വരുകയായിരുന്ന ടൈൽസ് കയറ്റിയ കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് കുറുപ്പുംപടി പെട്രൊൾ പമ്പിന് സമീപത്തെ ട്രാൻഫോമറിലേക്ക് ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പെരുമ്പാവൂർ അഗനിരക്ഷാ നിലയത്തിൽ നിന്നും ഫയർ ഫോഴ്‌സ് അംഗങ്ങൾ എത്തി വൈദ്യുതി ബന്ധം വേർപ്പെടുത്തി ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു. ലോറിയിലേക്ക് വൈദ്യുതി പ്രവഹിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
