കുറുപ്പംപടി : കൊമ്പനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സ്ഥാപിച്ച പാൽ ശീതീകരണ സംഭരണ സംവിധാനത്തിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. വേങ്ങൂർ പഞ്ചായത്തിലെ ഏഴ് ക്ഷീര സംഘങ്ങളിൽ നിന്നുള്ള പാൽ കൊമ്പനാട് ക്ഷീര കേന്ദ്രത്തിൽ സംഭരിച്ച് ശുദ്ധമാക്കി ശീതീകരിച്ച് മിൽമക്ക് നൽകും. മിൽമ നൽകിയ പതിനഞ്ച് ലക്ഷം രൂപ ധനസഹായത്തോടെയാണ് ബൾക്ക് മിൽക്ക് കൂളർ സ്ഥാപിച്ചത്. പെരുമ്പാവൂർ മണ്ഡലത്തിലെ അഞ്ചാമത്തെ പാൽ ശീതീകരണ സംഭരണ സംവിധാനമാണ് കൊമ്പനാട് സ്ഥാപിച്ചത്.
വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി അധ്യക്ഷത വഹിച്ചു. മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത്, ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുൻ വൈസ് പ്രസിഡന്റ് കെ.പി.വർഗീസ്, ജനപ്രതിനിധികളായ സരള കൃഷ്ണൻകുട്ടി, സീന ബിജു, സാബു വർഗീസ്, ക്രാരിയേലി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ് സുബ്രഹ്മണ്യൻ, ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ജോസ് ജേക്കബ്ബ്, ക്ഷീര വികസന ഓഫിസർ റസീന ബീവി, മിൽമ എറണാകുളം മേഖല മാനേജർ ഡോ. ജോർജ്ജ് തോമസ്, ഡോ. അറോറ, കൊമ്പനാട് ക്ഷീരം സംഘം പ്രസിഡന്റ് എൽദോ എൻ.വി എന്നിവർ സംസാരിച്ചു.
You must be logged in to post a comment Login