കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 13-യാം വാർഡ് ADS വാർഷികവും, കുടുംബശ്രീ മാർക്കറ്റിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് MP നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജനി രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രഹന നൂറുദ്ദീൻ സ്വഗതവും വൈസ് പ്രസിഡന്റ് AR. വിനയൻ, സഹീർ കോട്ടപ്പറമ്പിൽ, താഹിറ സുധീർ, മൃദുല ജനാർദ്ദനൻ, സത്താർ വട്ടക്കുടി, ആസിയ അലിയാർ, M. K. സുരേഷ്, P.A. ഷിഹാബ്, ഫൗസിയ ഷിയാസ്, നദീറ പരീത്, അരുൺ C ഗോവിന്ദ്, ബിജു മാണി, K.M.മുഹമ്മദ്, പരീത് പട്ടമ്മാവുടി എന്നിവർ അശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ADS സെക്രട്ടറി ശ്രീമതി.ഷനുജ നൗഷാദ് കുടുബശ്രീയിലെ ഒരു വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
ADS പ്രസിഡന്റ് ശ്രീമതി. ദീപ പണിക്കർ ചടങ്ങിന് നന്ദി അർപ്പിച്ചു. ADS വാർഷികത്തിനോടനുബന്ധിച്ച് നാടൻ പാട്ടുകളും, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിന്നു.

You must be logged in to post a comment Login