കോതമംഗലം : തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഭദ്രകാളീ മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റി. പത്ത് ദിവസമാണ് തൃക്കാരിയൂർ ക്ഷേത്രത്തിൽ ഉത്സവം ആഘോഷിക്കുന്നത്. ദിവസവും പ്രസാദ ഊട്ട്, ദീപാരാധന, കാഴ്ച ശ്രീ ബലി എന്നിവ ഉണ്ടായിരിക്കും. ഉത്സവത്തോടനുബന്ധിച്ച് ഭക്തി ഗാനമേള, ഓട്ടൻ തുള്ളൽ, കുറത്തിയാട്ടം, കഥകളി, ചാക്യാർ കൂത്ത്, ബാലെ എന്നിവ വിവിധ ദിവസങ്ങളിൽ നടത്തും. സമാപന ദിവസമായ 24 ന് വൈകിട്ട് 4.30 ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 8 ന് ആറാട്ട് പൂരം. ഗജവീരൻ മാരുടെ അകബടിയോടെ 40 കാലാകാരൻ മാർ പങ്കെടുക്കുന്ന പാണ്ടിമേളം നടത്തും. രാത്രി 11 30 ന് ആറാട്ട് വരവോടെ ഉത്സവം സമാപിക്കും.
