കോതമംഗലം: ആലുവ മൂന്നാർ റോഡിൽ എക്സൈസ് ഓഫീസിന് സമീപമുള്ള തങ്കളം ജംഗ്ഷനിൽ കോൺക്രീറ്റ് കട്ട വിരിക്കുന്നതിനാൽ ബുധൻ വൈകിട്ട് ആറ് മുതൽ ഈ വഴിയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നതായി പി ഡ ബ്ലു ഡി അധികൃതർ അറിയിച്ചു. പെരുമ്പാവൂരിൽ നിന്ന് മൂന്നാർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തങ്കളം ജംഗ്ഷനിൽ നിന്നും കോതമംഗലം ന്യൂ ബൈപ്പാസ് വഴി തിരിഞ്ഞ് പോകണം , മൂന്നാർ ഭാഗത്തു നിന്നും ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കോഴിപ്പിളളി ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകണം . പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന കോതമംഗലം ടൗണിൽ പ്രവേശിക്കേണ്ട വാഹനങ്ങൾ റസ്റ്റ് ഹൗസ് റോഡ്, മാർക്കറ്റ് റോഡ്, ഹോസ്പിറ്റൽ ജംഗ്ഷൻ ബൈപ്പാസ് റോഡ് എന്നീ ടൗൺ റോഡുകൾ വഴി തിതരിഞ്ഞ് ആലുവ മൂന്നാർ റോഡിൽ പ്രവേശിക്കേണ്ടതാന്നും അറിയിച്ചു.
