Connect with us

Hi, what are you looking for?

CHUTTUVATTOM

കേന്ദ്ര തൊഴിൽ ദ്രോഹ നയങ്ങൾക്കെതിരെ പ്രതിക്ഷേധ ധർണ്ണ.

കോതമംഗലം: കോവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര തൊഴിൽ ദ്രോഹ നയങ്ങൾക്കെതിരെ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി. കോതമംഗലം നഗരത്തിൽ ബി.എസ്.എൻ.എൽ.ആഫീസിനു മുന്നിൽ നടത്തിയ സമരം സി .ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് ആമുഖ പ്രസംഗം നടത്തി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ടി.സി. ജോയി, സി.പി.എസ്.ബാലൻ, ഷാജിപീച്ചക്കര, ടി.പി.തമ്പാൻ, പി.പി. മൈതീൻഷാ, പി.എം.ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like