കോതമംഗലം : കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും മദ്യവി സമിതിയുടെയും നേതൃത്വത്തിൽ കേരളത്തിലെ 32 രൂപതകളിലും നടപ്പിലാക്കുന്ന ” സജീവം ” ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയും സെൻറ് ജോർജ് ഹയർസെക്കന്ററി സ്കൂളും സംയുക്തമായി ലോക ലഹരി വിരുദ്ധാദിനാചരണം സംഘടിപ്പിച്ചു . കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഡോ. തോമസ് ചെറുപറമ്പിൽ അധ്യക്ഷത വഹിച്ചു .കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു .മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ V A മെയ്ദീൻ നൈന മുഖ്യ പ്രഭാഷണം നടത്തി. സജീവം പോസ്റ്റർ അദ്ദേഹം റിലീസ് ചെയ്തു. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ.ജോർജ് പൊട്ടയ്ക്കൽ ആമുഖ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ സോജൻ മാത്യു ,പ്രിൻസിപ്പാൽ ബിജു ജോസഫ് , KSSS പ്രോഗ്രാം കോ-ഓഡിനേറ്റർ ജോൺസൻകറുകപ്പിള്ളിൽ , AKCC രൂപത ട്രഷറാർ ജോയി പോൾ , എന്നിവർ പ്രസംഗിച്ചു . വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു . യോഗത്തിൽ സാബു ആരക്കുഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധബോധവൽക്കരണ നാടകവും അരങ്ങേറി.
You May Also Like
NEWS
കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...
NEWS
കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...
NEWS
കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....
NEWS
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...