Connect with us

Hi, what are you looking for?

NEWS

വിദ്യാലയം പ്രതിഭകളിലേക്ക്; റേഡിയോ മനുഷ്യനും, ബുൾ ബുൾ വാദ്യ കലാകാരനുമായ സി.കെ. അലക്സാണ്ടറിനെ ആദരിച്ചു

കോതമംഗലം : പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽപി സ്കൂളിലെ കുരുന്നുകളും അധ്യാപകരും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും ബുൾ ബുൾ വാദ്യ കലാകാരനുമായ സി.കെ. അലക്സാണ്ടറിനെ വീട്ടിൽ സന്ദർശിച്ചു ആദരം അർപ്പിച്ചു. നിരവധി നുറുങ്ങ് വിദ്യകളിലൂടെ അധ്യാപനം എങ്ങനെ രസകരമാക്കാമെന്നും ചിത്രകലയെ കുറിച്ചും, കടലാസ് പേപ്പറുകൊണ്ട് കരവിരുതിന്റെ അത്ഭുതലോകം തീർക്കുന്നതിനെ കുറിച്ചും, ചന്ദനത്തിരി നിർമ്മാണ രീതിയെ കുറിച്ചും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് വിദ്യാർത്ഥികളുമായിട്ടും, അധ്യാപകരുമായിട്ടും അദ്ദേഹം സംവദിച്ചു.  1994 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, 1995 ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്, 1980 ൽ മികച്ച റേഡിയോ ശ്രോതാവിനുള്ള ആകാശവാണിയുടെ പുരസ്കാരവും നേടിയിട്ടുള്ള മാതൃക അധ്യാപകൻ ആണ് കുഞ്ഞു സാർ എന്ന് വിളിപ്പേരുള്ള സി. കെ അലക്സാണ്ടർ.

കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകനായിരുന്ന അദ്ദേഹം തന്റെ ബുൾ ബുൾ വാദ്യോപകരണം വായിച്ചു വിദ്യാർഥികൾക്ക് പുത്തൻ സംഗീത അറിവ് സമ്മാനിച്ചു. വിദ്യാർത്ഥികൾ പൊന്നാടയും, തങ്ങളുടെ സ്കൂൾ വളപ്പിൽ നട്ടുവളർത്തിയ ചെടികളുടെ പൂക്കളും നൽകി അദ്ദേഹത്തെ ആദരിച്ചു. ചേലാട് ചെങ്ങമനാട് സി. കെ അലക്സാണ്ടർ അധ്യാപനത്തിലും ജീവിതത്തിലും സ്കൂളിലും നാട്ടിലും ഒക്കെ മാതൃക ജീവിതം നയിച്ചു 75 വയസ്സ് പിന്നിടുന്നു. വിദ്യാർത്ഥി കൂട്ടത്തോടൊപ്പം പ്രധാന അധ്യാപിക സിസ്റ്റർ അനുജ, അധ്യാപികമാരായ അനു ജോസ്, ലിന്റ പോൾ, ബോബി ബാബു എന്നിവരാണ് അലക്സാണ്ടർ മാഷിൻറെ വീട്ടിലെത്തി വിദ്യാലയം പ്രതിഭകളിലേക്കു എന്ന പദ്ധതി പ്രാവർത്തികമാക്കിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

NEWS

കോതമംഗലം : തട്ടേക്കാട്, കൂട്ടിക്കൽ ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പശുവിനെ ഡോക്ടർ എത്തി പരിശോധന നടത്തി. കോതമംഗലം ഡിവിഷനിൽ തട്ടേക്കാട് സെക്ഷൻ പരിധിയിൽ, കീരംപാറ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കൂട്ടിക്കൽ ഭാഗത്ത്...

NEWS

കോതമംഗലം: കത്തോലിക്ക രൂപതാ  കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള സ്കൂളുകളിലെ മികച്ച പ്രധാന അധ്യാപികയായി  വെളിയേൽച്ചാൽ സെൻ്റ്. ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീബ ജോസഫ് എസ്. ഡി തിരഞ്ഞെടുക്കപ്പെട്ടതിൽ വിദ്യാർത്ഥികളും നാട്ടുകാരും ഒരുപോലെ ...

NEWS

ഷാനു പൗലോസ് കോതമംഗലം:  ചാലക്കുടി പോട്ട ബാങ്ക് കവർച്ചകേസിൽ ചാലക്കുടി ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മൂന്നാം ദിവസം  പിടിയിലായതോടെ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ കോതമംഗലം...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...

NEWS

കോതമംഗലം :- ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം പുന്നേക്കാട് ടൗണിലെത്തി; കാട്ടാനകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്നോളം ആനകൾ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിനു സമീപം എത്തിയത്....

NEWS

കോതമംഗലം: പുന്നേക്കാട് കഴിഞ്ഞ ദിവസം മേൽക്കൂര തകർന്ന വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കഴിഞ്ഞ ദിവസം രാവിലെ 7.30 തോടുകൂടിയാണ് മറ്റത്തിൽ വീട്ടിൽ തങ്കച്ചന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന്...

error: Content is protected !!