NEWS
വിദ്യാലയം പ്രതിഭകളിലേക്ക്; റേഡിയോ മനുഷ്യനും, ബുൾ ബുൾ വാദ്യ കലാകാരനുമായ സി.കെ. അലക്സാണ്ടറിനെ ആദരിച്ചു

കോതമംഗലം : പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽപി സ്കൂളിലെ കുരുന്നുകളും അധ്യാപകരും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും ബുൾ ബുൾ വാദ്യ കലാകാരനുമായ സി.കെ. അലക്സാണ്ടറിനെ വീട്ടിൽ സന്ദർശിച്ചു ആദരം അർപ്പിച്ചു. നിരവധി നുറുങ്ങ് വിദ്യകളിലൂടെ അധ്യാപനം എങ്ങനെ രസകരമാക്കാമെന്നും ചിത്രകലയെ കുറിച്ചും, കടലാസ് പേപ്പറുകൊണ്ട് കരവിരുതിന്റെ അത്ഭുതലോകം തീർക്കുന്നതിനെ കുറിച്ചും, ചന്ദനത്തിരി നിർമ്മാണ രീതിയെ കുറിച്ചും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് വിദ്യാർത്ഥികളുമായിട്ടും, അധ്യാപകരുമായിട്ടും അദ്ദേഹം സംവദിച്ചു. 1994 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, 1995 ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്, 1980 ൽ മികച്ച റേഡിയോ ശ്രോതാവിനുള്ള ആകാശവാണിയുടെ പുരസ്കാരവും നേടിയിട്ടുള്ള മാതൃക അധ്യാപകൻ ആണ് കുഞ്ഞു സാർ എന്ന് വിളിപ്പേരുള്ള സി. കെ അലക്സാണ്ടർ.
കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകനായിരുന്ന അദ്ദേഹം തന്റെ ബുൾ ബുൾ വാദ്യോപകരണം വായിച്ചു വിദ്യാർഥികൾക്ക് പുത്തൻ സംഗീത അറിവ് സമ്മാനിച്ചു. വിദ്യാർത്ഥികൾ പൊന്നാടയും, തങ്ങളുടെ സ്കൂൾ വളപ്പിൽ നട്ടുവളർത്തിയ ചെടികളുടെ പൂക്കളും നൽകി അദ്ദേഹത്തെ ആദരിച്ചു. ചേലാട് ചെങ്ങമനാട് സി. കെ അലക്സാണ്ടർ അധ്യാപനത്തിലും ജീവിതത്തിലും സ്കൂളിലും നാട്ടിലും ഒക്കെ മാതൃക ജീവിതം നയിച്ചു 75 വയസ്സ് പിന്നിടുന്നു. വിദ്യാർത്ഥി കൂട്ടത്തോടൊപ്പം പ്രധാന അധ്യാപിക സിസ്റ്റർ അനുജ, അധ്യാപികമാരായ അനു ജോസ്, ലിന്റ പോൾ, ബോബി ബാബു എന്നിവരാണ് അലക്സാണ്ടർ മാഷിൻറെ വീട്ടിലെത്തി വിദ്യാലയം പ്രതിഭകളിലേക്കു എന്ന പദ്ധതി പ്രാവർത്തികമാക്കിയത്.
NEWS
നേര്യമംഗലം പാലത്തിനു താഴെ പുഴയിൽ അജ്ഞാത മൃതദേഹം

കോതമംഗലം :- നേര്യമംഗലം പാലത്തിനു താഴെ ഇന്ന് വൈകിട്ട് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; ഊന്നുകൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പിങ്ക് കളർ ഷർട്ടും കറുത്ത പാൻ്റും ധരിച്ച 55 വയസിനു മുകളിൽ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് പെരിയാറ്റിലൂടെ ഒഴുകിയെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഊന്നുകൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയിലെത്തിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
NEWS
കോതമംഗലം താലൂക്ക് വികസന സമിതി യോഗം ചേർന്നു

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ മിനിസിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേർന്നു.തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ വേഗത്തില്‍ ആക്കുന്നതിന് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം എല്‍ എ നിര്‍ദ്ദേശം നല്‍കി. ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫില്‍ നിന്നും പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയുടെ ബൗണ്ടറി മാപ്പ് അംഗീകരിച്ചിട്ടുളളതും കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി സര്‍വ്വെ മാപ്പ് തയ്യാറാക്കുവാന്‍ വനം വകുപ്പിന്റെ തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍,മിനി സര്‍വ്വെ,കോഴിക്കോട് ടീമിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുളളതുമാണെന്ന് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രകൃതിക്ഷോഭം മൂലവും വന്യമൃഗശല്യം മൂലവും ഉണ്ടായ കൃഷി നാശത്തിനുള്ള നഷ്ട പരിഹാരം ദ്രുതഗതിയില്‍ നല്‍കുന്നതിന് എം എല്‍ എ നിര്‍ദ്ദേശം നല്‍കി.
അന്‍പതു ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി നാനൂറ് രൂപയുടെ കൃഷി നാശം തിട്ടപ്പെടുത്തി ജില്ലാ ഓഫീസിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ നിലവിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.നിലവില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.ഇടമലയാര്‍ സ്‌കൂളില്‍ ഉണ്ടായ കാട്ടാന ശല്യത്തെക്കുറിച്ചും താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ഈയിടെയായി ഉണ്ടാകുന്ന വന്യജീവി ശല്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.ഫെന്‍സിങ് മെയിന്റനന്‍സ് നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയവുമാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.ട്രാഫിക് പരിഷ്കാരങ്ങൾ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണ മെന്നും കെ എസ് ആര്‍ ടി സി,പ്രൈവറ്റ് ബസുകള്‍ നിയമങ്ങൾ കര്‍ശനമായി പാലിക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി,ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ്,നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,തഹസില്‍ദാര്‍ റെയ്ച്ചൽ കെ വര്‍ഗ്ഗീസ്,വിവിധ വകുപ്പ് മേധാവികൾ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
NEWS
മലയോര ഹൈവേ ; ചെട്ടിനട മുതൽ കോട്ടപ്പടി വരെയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി യോഗം ചേരുന്നു

പെരുമ്പാവൂർ : മലയോര ഹൈവേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പെരുമ്പാവൂർ മണ്ഡലത്തിൻ്റെ വിവിധ ഇടങ്ങളിൽ യോഗങ്ങൾ ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥല ഉടമകളും യോഗത്തിൽ പങ്കെടുക്കും.
ചെട്ടിനടയിൽ തുടങ്ങി പാണം കുഴി, കൊമ്പനാട്, പാണിയേലി, പയ്യാൽ എന്നിവയിലൂടെ ചെറങ്ങനാൽ പ്രദേശം വരെയുള്ള 15.24 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡിൻെറ ഇരു ഭാഗത്തെയും സ്ഥലം വിട്ടു നൽകുന്നവരുടെ യോഗമാണ് മൂന്നിടങ്ങളിലായി നടക്കുന്നത്. 12 മീറ്റർ വീതിയാണ് റോഡിന് ആവശ്യമായുള്ളത്. വേങ്ങൂർ, കൂവപ്പടി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും,ടി പ്രദേശത്തെ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ഏപ്രിൽ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊമ്പനാട് ഗവൺമെന്റ് യുപി സ്കൂളിൽ പാണംകുഴി മുതൽ കൊമ്പനാട് ജംഗ്ഷൻ വരെയുള്ളവരുടെയും
11 മണിക്ക് ക്രാരിയേലി സർവീസ് സഹകരണ ബാങ്ക് എം.എം ഐസക് സ്മാരക ഹാളിൽ കൊമ്പനാട് മുതൽ കുത്തുങ്കൽ പള്ളി ഭാഗം വരെയുള്ളവരുടെയും 12 മണിക്ക് മേക്കപാലാ എൽപി സ്കൂൾ ഹാളിൽ കുത്തുങ്കൽ പള്ളി മുതൽ ചെറങ്ങാൽ വരെയുള്ളവരുടെയും യോഗങ്ങൾ ചേരും. എൽദോസ് കുന്നപ്പള്ളി എംഎൽഎ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
-
ACCIDENT7 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
NEWS2 days ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS4 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
ACCIDENT1 week ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME5 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി
-
NEWS6 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
You must be logged in to post a comment Login