കോതമംഗലം: പുന്നേക്കാടിനു സമീപം കൂരികുളത്ത് സ്വകാര്യ വ്യക്തിയുടെ വിറകുപുരയിൽക്കയറി ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. നായ്ക്കൾ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ വലിയ മുർഖൻ പാമ്പ് വിറകുപുരയ്ക്കടിയിൽ കയറി ഒളിക്കുന്നതാണ് കണ്ടത്. ഉടനെ പുന്നേക്കാട് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ തുറന്നു വിട്ടു.
