കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ എൻ ഹരിദാസൻ വിധി പറഞ്ഞത്. പോത്താനിക്കാട് കുളപ്പുറം ജോസ് മാത്യുവിന്റെ വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണശ്രമം നടത്തുകയായിരുന്നു. നാലുവർഷം തടവും 10000 രൂപ പിഴയും ആണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബെൽജി തോമസ് ആണ് ഹാജരായത്.
പോത്താനിക്കാട് ഇൻസ്പെക്ടർ ആയിരുന്ന സജിൻ ശരിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. എസ് ഐ എം.എസ്. മനോജാണ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തിൽ എസ്.ഐ വി.സി.സജി, എ എസ് ഐ മാരായ സൈനബ, ആമിന, എസ് സി പി ഒ സനൂപ് സി പി ഒ സാൻ്റു എന്നിവരാണ് ഉണ്ടായിരുന്നത്.
