കവളങ്ങാട് : ഇടവേളയ്ക്ക് ശേഷം കോതമംഗലം നേര്യമംഗലം റൂട്ടിൽ സ്വകാര്യ ബസ്സുകാർ തമ്മിലുള്ള പോർവിളിയും സംഘർഷവും വീണ്ടും തലപൊക്കി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ആണ് സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഊന്നുകൽ ടൗണിൽ സ്ത്രീകളും വിദ്യാർത്ഥികളുൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ അസഭ്യവും പോർവിളിയുമായി നടുറോഡിൽ ബസ് ജീവനക്കാർ കൊമ്പ് കോർത്തത്. കോതമംഗലം – മാമലകണ്ടം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരും കോതമംഗലം – ഊന്നുകൽ – തേങ്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകാരും തമ്മിലാണ് ശനിയാഴ്ച വൈകിട്ട് സംഘർഷമുണ്ടായത്. കഴിഞ്ഞ വർഷം ഏതാനും മാസങ്ങൾക്ക് മുൻപ് നേര്യമംഗലം ബസ്റ്റാന്റിലും കോതമംഗലം ടൗണിലും ബസ്സുകാർ തമ്മിലുള്ള ഏറ്റുമുട്ടൽ സംഘർഷത്തിൽ കലാശിച്ചിരുന്നു.
