നെല്ലിക്കുഴി : ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഓടക്കാലി – ഇരുമലപ്പടി റോഡിൽ വാനും ബുള്ളറ്റുമായി കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ നെല്ലിമറ്റം കുറ്റമംഗലം കൊളനിപ്പടി സ്വദേശി വാരുകാലായിൽ ജംനാസ് ജമാൽ (32) ആണ് മരണപ്പെട്ടത്. അപകടം നടന്ന ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കലാഗൃഹം സ്ഥാപനത്തിലെ ഡ്രൈവറാണ് ജംനാസ്. വിവാഹിതനാണ്. അന്തരിച്ച പ്രമുഖ ചിത്രകാരൻ ഏദോ (ജമാൽ )യുടെ മകനാണ്. ഭാര്യ: അജ്മി. ഒരുവയസുള്ള ഐദാന്‍ ഏകമകനാണ്.
