തൊടുപുഴ : തൊടുപുഴയിൽ കോതമംഗലം സ്വദേശിനിയായ യുവതി ഉൾപ്പെടെ രണ്ടുപേർ എംഡിഎംഎയുമായി പിടിയിൽ. സ്കൂൾ, കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി ഇരുപത്തിയഞ്ചുകാരൻ യൂനസ് റസാഖ്, കോതമംഗലം സ്വദേശി ഇരുപത്തിരണ്ടുകാരി അക്ഷയ ഷാജി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.6 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
