Connect with us

Hi, what are you looking for?

EDITORS CHOICE

ലോക് ഡൗണിലും ലോക് ആകാത്ത ഭാവനയുമായി മൂന്നു സഹോദരിമാർ.

ഏബിൾ. സി. അലക്സ്‌

കോതമംഗലം: ലോക് ഡൗണിലും ലോക് ആകാത്ത ഭാവനയുമായി കോതമംഗലം നെല്ലിക്കുഴിയിലെ മൂന്നു സഹോദരിമാർ നാടിനഭിമാനമാകുന്നു. അലീനയും ,അജീനയും, അനീനയും ചേർന്ന് ഈ ലോക് ഡൗൺ കാലം വർണ്ണഭവും വേറിട്ടതും ആക്കുന്നു. വീട്ടിലിരുന്ന് പാഴ് വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കി മനോഹരമാക്കുകയാണിവർ. പാഴ് വസ്തുക്കൾ എന്നു കരുതപ്പെടുന്നവയാണ് ഇങ്ങനെ മനോഹരമായ ചിത്രങ്ങളോ, ശിൽപങളോ, പൂക്കളോ ഒക്കെയായി മാറുന്നത്. വീടിനുള്ളിലോ ,പുറത്തോ വലിച്ചെറിയുന്നതും, ഉപേക്ഷിച്ചതുമായ വസ്തുക്കൾ മറ്റൊരു രൂപമാക്കി മാറ്റുവാൻ കഴിയുമെന്ന് ഈ മൂവർ സഹോദരിമാർ തെളിയിക്കുന്നു.

തെങ്ങിൻ പൂക്കുല കൊണ്ടും, തേങ്ങയുടെ തൊപ്പി കൊണ്ടും, പത്രകടലാസുകൾ കൊണ്ടും ഒക്കെ മനോഹരമായ പൂക്കളും, ചിത്രങ്ങളും, തിർക്കുകയാണ് ഈ കൊച്ചുമിടുക്കികൾ. കൊറൊണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്കൂളും, കോളേജും അടച്ചതോടു കൂടി വീട്ടിൽ ഇരുന്നുള്ള വിരസത മാറ്റുവാനുള്ള ശ്രമം ആയിരുന്നു ഇത്. ആ പരിശ്രമം അങ്ങെനെ തങ്ങളുടെ ഭാവന ചിറകു മുളക്കുന്നതിന് വഴി വച്ചു. പ്രോത്സാഹനത്തിന് “കട്ടക്ക്” കൂടെ മാതാപിതാക്കളും. പിന്നെയെങ്ങനെ മനോഹര വസ്തുക്കൾ പിറവിയെടുക്കാതിരിക്കും. ഇപ്പോൾ ഈ മൂവർ സംഘത്തിൻ്റെ വീടിൻ്റെ അകവും, പുറവും നിറയെ മനോഹരമായ അലങ്കാര വസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഒരു കൊച്ചു ആർട്ട് ഗ്യാലറിക്കു തുല്ല്യമായി. പേപ്പറും, കത്രികയും, ചായങ്ങളും എല്ലാം ഈ സഹോദരിമാരുടെ ഭാവനകൾക്കനുസരിച്ച് ചലിച്ചു എന്നു പറയേണ്ടി വരും.

അലിനയും, അജിനയും ഇരട്ട സഹോദരികളാണ്. അലീന കോതമംഗലം എം.എ.കോളേജിലെ അവസാന വർഷ രസതന്ത്ര വിദ്യാർത്ഥിനി ആണ്. അജീന മാർ ബേസേലിയോസ് നേഴ്‌സിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയും. ഇളയ സഹോദരി അനീന മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ആണ്. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ടെക്നിഷ്യൻ, കോതമംഗലം നെല്ലിക്കുഴി വാഴവേലിൽ ബാബുവിൻ്റെയും, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഗ്രേസിയുടെയും മക്കളാണ് ഈ കൊച്ചു കലാകാരികൾ.

https://www.facebook.com/kothamangalamvartha/posts/929370347521640

 

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...