നെല്ലിക്കുഴി ; കുറ്റിലഞ്ഞി മറ്റത്തില്‍ വീട്ടില്‍ സോമിലി എബിന് (22) ഭര്‍ത്ത് വീട്ടില്‍ ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് മുളവൂര്‍ വെളളത്തിനാനിക്കല് എബിന് ജോണിന്റെ വീട്ടിലാണ് രാവിലെ 8 ന് ആത്മഹത്യ ചെയ്തതായി പറയപെടുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുളളതായി സോമിലിയുടെ മാതാവ് മിനി പോലീസില്‍ പരാതി നല്കി. ഇതിനെ തുടര്‍ന്ന് മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ് . ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. രാവിലെ 11 മണിയോടെയാണ് സോമിലി മരണപെട്ടതായി ഭര്‍ത്ത് വീട്ടുകാര്‍ സോമിലിയുടെ ബന്ധുക്കളെ മരണവിവരം അറിയിക്കുന്നത്.
രണ്ടരവര്‍ഷം മുന്ബാണ് സോമിലിയെ മുളവൂര്‍ പൊന്നിരിക്കപറബില് വെളളത്തിനാനിക്കല് എബിന് ജോണുമായുളള വിവാഹം നടത്തിയത്. ഇവര്‍ക്ക് ഒന്നരവയസുളള ഒരു കുട്ടിയുമുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ച ഭര്‍ത്ത് വീട്ടില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി തിങ്കളാഴ്ച്ച വിളിച്ച് സോമിലി മാതാവിനോട് പരാതി പറഞ്ഞിരുന്നു. ഭര്‍ത്ത് വീട്ടുകാരുടെ ഇടപെടലാണ് ഭര്‍ത്താവ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് മാതാവിനോട് ഫോണില്‍ പറഞ്ഞിരുന്നത്. വിഷയം രമ്യമായി പരിഹരിക്കാനിരിക്കെയാണ് ഇന്ന് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 14 ാം വാര്‍ഡില്‍ കുറ്റിലഞ്ഞി സ്വദേശി മിനിയുടേയും അന്തരിച്ച സോമിയുടേയും മകളാണ് മരണപെട്ട സോമിലി.