Connect with us

Hi, what are you looking for?

NEWS

സ്റ്റോപ് മെമ്മോ കാറ്റില്‍ പറത്തി അവധി മറയാക്കി മണ്ണെടുപ്പ് ; സി പി ഐ (എം)ന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണം തടഞ്ഞു.

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നിലനില്‍ക്കുന്ന മേതല ഒന്നാം വാര്‍ഡിലെ സ്വകാര്യ ട്രസ്റ്റിന് കീഴിലുളള ഏക്കര്‍ കണക്കിന് ഭൂമിയില്‍ അവധി മറയാക്കി മണ്ണെടുക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുളള നീക്കം സി പി ഐ (എം) നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. സ്വകാര്യ ട്രസ്റ്റിന് കീഴില്‍ കേസ് നിലവിലുളള ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഇന്‍റസ്ട്രിയല്‍ പാര്‍ക്കിനെന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് ലോബി കുന്നിടിച്ച് മണ്ണ് കടത്താനുളള ശ്രമം ആണ് തടഞ്ഞത്.

നൂറ് മീറ്റര്‍ ഉയരമുളള മല ഇടിച്ച് മണ്ണ് മാറ്റുന്നതോടെ പ്രദേശത്തിന്‍റെ ആവാസവ്യവസ്ഥക്ക് തന്നെ മാറ്റം വരികയും ഇതിന് താഴ് ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭീഷണി ആകുന്നതരത്തിലാണ് മണ്ണെടുപ്പ്.മാത്രവുമല്ല ഇതിനോട് ചേര്‍ന്നുളള പെരിയാര്‍ വാലി കനാലിലെ നീരൊഴിക്കിനെ അടക്കം സാരമായി ബാധിക്കുകയും ഈ മലയുടെ മധ്യഭാഗത്തായി ഭൂരഹിതര്‍ക്കായി സര്‍ക്കാര്‍ കണ്ടെത്തിയ ആറ് ഏക്കറോളം വരുന്ന ഭൂമി റിയല്‍ എസ്റ്റേറ്റ് ലോബി തട്ടിയെടുക്കുമെന്ന ആശങ്കയും പ്രദേശവാസികള്‍ പങ്ക് വയ്ക്കുന്നു.

ഇതിനെ തുടര്‍ന്ന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അടിയന്തിര കമ്മിറ്റി കൂടി ഇവിടെനടക്കുന്ന മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഭരണ പ്രതിപക്ഷം ഒന്നടങ്കം തീരുമാനിക്കുകയും സ്റ്റോപ് മെമ്മൊ നല്‍കുകയും ചെയ്തിരുന്നു .ഇത് മറി കടന്നാണ് തുടരെയുളള അവധി ദിനങ്ങള്‍ മറയാക്കി ഇന്ന് മണ്ണെടുപ്പും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അധികൃതരുടെ അനുമതി ഇല്ലാതെ നടത്തിയത്.ഇതാണ് സി പി ഐ എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ തടഞ്ഞത്.

കോതമംഗലം ഏരിയ കമ്മിറ്റി അംഗം കെ.എം പരീത് ,സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഹീര്‍ കോട്ടപറബില്‍,ജില്ലാപഞ്ചായത്ത് അംഗം റഷീദ സലീം, വാര്‍ഡ് മെബര്‍ റ്റി എം അബ്ദുല്‍ അസീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...